Type Here to Get Search Results !

Bottom Ad

വിവാഹ പരസ്യം നല്‍കി തട്ടിപ്പ്: പയ്യന്നൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍


പയ്യന്നൂര്‍ (www.evisionnews.in) : പത്രങ്ങളില്‍ വിവാഹ പരസ്യം നല്‍കി തട്ടിപ്പു നടത്തിയ കേസില്‍ പിടികിട്ടാപുള്ളിയായ പയ്യന്നൂര്‍ സ്വദേശിയായ യുവാവ്ിനെ പോലീസ് അറസ്റ്റ് ചെയ്തു.  വെള്ളോറയിലെ ചെന്നിക്കര വീട്ടില്‍ ആന്റണി ബിജു(35)വിനെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.രണ്ടാം വിവാഹത്തിനായി പത്രത്തില്‍ പരസ്യം നല്‍കി പരസ്യം കണ്ട് വിളിക്കുന്നവരുമായി ബന്ധം സ്ഥാപിച്ച് വിവാഹം നടത്തുകയും പിന്നീട് സ്വര്‍ണ്ണവും പണവുമായി മുങ്ങലാണ് പ്രതിയുടെ പതിവ് .
ഭാര്യയും രണ്ട് കുട്ടികളും ഉള്ള പ്രതി 2008 ല്‍ കണ്ണൂര്‍ സ്വദേശിയായ മറ്റൊരു യുവതിയെ വിവാഹം ചെയ്ത് അവരോടൊപ്പം കഴിയുന്ന സമയത്ത് ചൊക്ലി സ്വദേശിയായ വേറൊരു യുവതിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചതിന് ചൊക്ലി പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതിനാണ് തലശ്ശേരി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. കാസര്‍കോട്, കോഴിക്കോട്, കൊല്ലം, പാലക്കാട്, ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പ്രതി തട്ടിപ്പു നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

keywords: Wedding-advtising-youth-arrest

Tags

Post a Comment

0 Comments

Top Post Ad

Below Post Ad