Type Here to Get Search Results !

Bottom Ad

ബാല്യകാല ഓര്‍മ്മകളില്‍ ലയിച്ച് ടീം അമാസ്‌ക് ഈദ് സംഗമം


സന്തോഷ്‌നഗര്‍ (www.evisionnews.in) : ബാല്യകാല പെരുന്നാള്‍ ഓര്‍മ്മകളില്‍ ലയിച്ച്, പെരുന്നാള്‍ അപ്പത്തരങ്ങള്‍ വിളമ്പി സന്തോഷ് നഗര്‍ ടീം അമാസ്‌ക് ഈദ് സംഗമം സംഘടിപ്പിച്ചു. ടീം അമാസ്‌ക് ചെയര്‍മാന്‍ ഷാഫി കെ.എ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് വൈസ് പ്രസിഡണ്ട്  ടി.എ ഷാഫി ഉദ്ഘാടനം ചെയ്തു. 
അബു കാസര്‍കോട്, അഷ്‌റഫ് അച്ചു, ജെ.സി.ഐ മേഖല പ്രസിഡണ്ട് മഹ്‌റൂഫ്, യു.എ.ഇ അമാസ്‌ക് വൈസ് ചെയര്‍മാന്‍ മുസ്തഫ സുള്ള്യ, സൗദി അമാസ്‌ക് വൈസ് ചെയര്‍മാന്‍ ജാസിം, ഖത്തര്‍ അമാസ്‌ക് ചെയര്‍മാന്‍ സിദ്ദീഖ്, ഖത്തര്‍ അമാസ്‌ക് ട്രഷറര്‍ അഷ്‌റഫ് ഡാന്‍ഡി, അമാസ്‌ക് ബഹ്‌റൈന്‍ പ്രതിനിധി ഹസ്സന്‍, ടീം അമാസ്‌ക് കണ്‍വീനര്‍ ഹനീഫ, വൈസ് ചെയര്‍മാന്‍ ഷാഫി സി.എ,  ഹമീദ് സംസാരിച്ചു. 
ഹനീഫ ബോംബെ, സലാം, നിയാസ് മാര, നിഷാദ് 786, അഫീസ്, കലീല്‍, അബൂച്ച, ഷറഫുദ്ദീന്‍,  ഷെരീഫ്, ഹാഷിഫ് എസ്.ഇ.എസ്, ഷബീര്‍, സലാം, അബ്ബാസ് ബേവിഞ്ച, ഹസ്സന്‍ സംബന്ധിച്ചു. ടീം അമാസ്‌ക്  ജോയിന്റ് കണ്‍വീനര്‍ നവാസ് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് എം.കെ നന്ദിയും പറഞ്ഞു.

keywords:Amasc-santhosh-nagar

Post a Comment

0 Comments

Top Post Ad

Below Post Ad