Type Here to Get Search Results !

Bottom Ad

മദ്യവേട്ട വ്യാപകം: 40 ലിറ്റര്‍ മദ്യവും 6560 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചു

കാസര്‍കോട്(www.evisionnews.in): എക്‌സൈസ്  മദ്യവേട്ട  ഊര്‍ജിതമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് സ്‌ക്വാഡും എക്‌സൈസ് യൂണിറ്റുകളും വെള്ളിയാഴ്ച നടത്തിയ റെയ്ഡുകളില്‍ 40 ലിറ്ററോളം മദ്യം പിടിച്ചു. 6560ഉം പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി. മൂന്നു പേരെ അറസ്റ്റു ചെയ്തു.ഉദുമയില്‍ മദ്യ വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരുന്ന നാലാം വാതുക്കലിലെ ശശിധരന്‍, കുമ്പളയില്‍ മദ്യവില്‍പ്പന നടത്തുകയായിരുന്ന മീഞ്ചയിലെ എം.സുധാകരന്‍, കൊട്യാടിയില്‍ മദ്യക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്ന ആദൂര്‍ കുണ്ടലയിലെ ആനന്ദറാവു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ശശിധരനില്‍ നിന്നു 14.5 ലിറ്റര്‍ മദ്യവും ആനന്ദറാവുവില്‍ നിന്നും നാലരലിറ്റര്‍ മദ്യവും സുധാകരനില്‍ നിന്നും അഞ്ചര ലിറ്റര്‍ മദ്യവും ആണ് പിടികൂടിയത്. മാന്യയില്‍ നിന്ന് 150 മില്ലിയുടെ ഏഴുപാക്കറ്റ് മദ്യം പിടിച്ചു. മദ്യവില്‍പ്പനക്കാരനായിരുന്ന ആനന്ദന്‍ ഓടിരക്ഷപ്പെട്ടു. ആനന്ദനെതിരെ കേസെടുത്തിട്ടുണ്ട്. കുമ്പളയില്‍ നിന്ന് അഞ്ചരലിറ്ററും ബദിയഡുക്കയില്‍ നിന്നു നാലര ലിറ്ററും കര്‍ണ്ണാടക മദ്യവും നാലാംവാതുക്കല്‍ നിന്നു 14.5 ലിറ്ററും മധൂര്‍ പറക്കിലയില്‍ നിന്നു 92 പാക്കറ്റ് ഗോവ മദ്യവും പിടിച്ചു.
ചെര്‍ക്കളയിലെ നാലുകടകളില്‍ നിന്നും 6560 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും സംഘം പിടികൂടി. മദ്യവേട്ട തുടരുകയാണ്.

Keywords:Kasaragod-Excise-Alcohol-Arrest

Post a Comment

0 Comments

Top Post Ad

Below Post Ad