Type Here to Get Search Results !

Bottom Ad

ദന്തല്‍ കോളേജിലേക്ക് സംഘപരിവാര്‍ മാര്‍ച്ച്; പൊയിനാച്ചിയില്‍ സംഘര്‍ഷം

കാസര്‍കോട്(www.evisionnews.in): ഐ എസ് സാന്നിധ്യത്തിനും ലൗജിഹാദിനുമെതിരെ സംഘപരിവാര്‍ സംഘടനകളായ ബി ജെ പി, ഹിന്ദു ഐക്യവേദി, എ ബി വി പി എന്നിവയുടെ നേതൃത്വത്തില്‍ പൊയിനാച്ചിയിലെ സെഞ്ച്വറി ദന്തല്‍ കോളേജിലേക്ക്  മാര്‍ച്ച് നടത്തി. പൊയിനാച്ചി ടൗണില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. തുടര്‍ന്നു പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.ലൗജിഹാദും വിദ്യാര്‍ത്ഥികളുടെ തിരോധാനവും തീവ്രവാദ സംഘടനകളുടെ സാന്നിധ്യവും കോളേജില്‍ ഏറെക്കാലമായി തുടരുകയാണെന്നു പ്രവര്‍ത്തകര്‍ ആരോപിച്ചു.
മാര്‍ച്ചിനു മുന്നോടിയായി പൊയിനാച്ചിയില്‍ വന്‍ പൊലീസ് സംഘം രാവിലെ എത്തിയിരുന്നു.ഇതേ ആവശ്യമുന്നയിച്ച് നാളെ ദന്തല്‍ കോളേജിലേക്ക് യുവമോര്‍ച്ചയും മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Keywords: Kasaragod-Poinachi-ISIS-ABVP-March-Dental-Collage-Police

Post a Comment

0 Comments

Top Post Ad

Below Post Ad