Type Here to Get Search Results !

Bottom Ad

ഖാസി കേസ്: സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത് ആദ്യ വിജയം ഡോ.സുരേന്ദ്രനാഥ്

കാസര്‍കോട്(www.evisionnews.in): ഖാസി സി.എം അബ്ദുള്ള മൗലവിയുടെ  വധത്തിന് പിന്നിലുള്ള മുഴുവന്‍ പേരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കൊണ്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയും പരേതന്റെ കുടുംബവും നടത്തി വന്ന സമരം നയിക്കുന്ന ആക്ഷന്‍ കമ്മിറ്റിയുമായി തുറന്ന മനസ്സോടെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത് പ്രക്ഷോഭത്തിന്റെ ആദ്യ വിജയമാണെന്ന് സമരസമിതി ചെയര്‍മാന്‍ ഡോ. ഡി.സുരേന്ദ്രനാഥ്. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ആക്ഷന്‍ കമ്മിറ്റിയുമായി ഞായറാഴ്ച രാവിലെ നടന്ന ചര്‍ച്ചയ്ക്ക് ശേഷം സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ താല്‍ക്കാലികമായി സമരം നിര്‍ത്തിവെക്കുകയാണെന്ന് സുരേന്ദ്രനാഥ് ഒപ്പ് മരച്ചുവട്ടിലെ സമര പന്തലില്‍ 65 ദിവസമായി തുടരുന്ന സത്യാഗ്രഹികളെ അറിയിച്ചു. സമര മുന്നണിയില്‍ നിന്ന് സര്‍ക്കാറിന്റെ ഉറപ്പ് മാനിച്ച് ഒരടി മാത്രം പിന്നോട്ട് പോവുകയാണ്. ആക്ഷന്‍ കമ്മിറ്റിക്ക് നല്‍കിയ ഉറപ്പില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയാല്‍ സമരം വീണ്ടും അതി ശക്തമാക്കും. ചെയര്‍മാന്‍ പറഞ്ഞു.

സമര സമാപന സത്യാഗ്രഹം സി.എച്ച് ബഷീര്‍ (ജയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി) ഉദ്ഘാടനം ചെയ്തു. നാസര്‍ കല്ലൂരാവി ,ഇസ്ഹാഖ് ദാരിമി, പി എ റഷീദ്, ഹമീദ് ബദിയഡുക്ക, ബഷീര്‍ എരോല്‍, അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുറഹ്മാന്‍ തുരുത്തി, ഇ അബ്ദുല്ലക്കുഞ്ഞി എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതവും സഹീദ് ചേരൂര്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod-Kasi-Case-Action-Committe

Post a Comment

0 Comments

Top Post Ad

Below Post Ad