Type Here to Get Search Results !

Bottom Ad

അജ്ഞാത രോഗം; മംഗല്‍പ്പാടിയില്‍ ഏഴ് പശുക്കള്‍ ചത്തു

ഉപ്പള(www.evisionnews.in): അജ്ഞാത രോഗം പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് മംഗല്‍പ്പാടി പഞ്ചായത്തില്‍ പശുക്കള്‍ ചത്തൊടുങ്ങുന്നു. ഏഴു പശുക്കള്‍ ഇതിനകം ചത്തു. 12 പശുക്കള്‍ ചികിത്സയിലാണ്. ഹേരൂരിലെ ഉമേശ് പൂജാരിയുടെ അഞ്ചു പശുക്കളാണ് ചത്തത്. ബട്ടിയോട്ടെ മൈന്തപ്പയുടെ രണ്ടു പശുക്കളും ചത്തു. ഭുജംഗഷെട്ടി, കുട്ടിപൂജാരി, നാരായണപൂജാരി, നാരായണ, ഗോപാലകൃഷ്ണഷെട്ടി, നാരായണ പൂജാരി എന്നിവരുടെ ഉടമസ്ഥതയിലുള്ള 12 പശുക്കള്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. കണ്ണുകളില്‍ നിന്നു വെള്ളം ചാടുന്നതാണ് രോഗത്തിന്റെ ലക്ഷണം. വൈകാതെ കൈകാലുകള്‍ അനക്കാന്‍ കഴിയാതെ കിടപ്പിലായിരുന്നു. അതിനു ശേഷം എഴുന്നേല്‍ക്കാന്‍ കഴിയാതിരുന്ന പശുക്കളാണ് ചത്തത്. വിവരമറിഞ്ഞ് മൃഗഡോക്ടറെത്തി പശുക്കള്‍ക്കു കുത്തിവെയ്പു നടത്തി.

Keywords:Uppala-Mangalpady-Cow-Dead-Injuction

Post a Comment

0 Comments

Top Post Ad

Below Post Ad