Type Here to Get Search Results !

Bottom Ad

ഏക സിവില്‍ കോഡല്ല വേണ്ടത് ഏക മാനവികതയാണ് : ചെര്‍ക്കളം

കാസര്‍കോട്(www.evisionnews.in): ദേശീയത ശക്തിപ്പെടുത്താന്‍ ഏകസിവില്‍ കോഡിന് സാധ്യമല്ലെന്നും പകരം ഏക മാനവികതാബോധം വളര്‍ത്തിയെടുക്കാനാണ് ശ്രമിക്കേണ്ടതെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍്ക്കളം അബ്ദുള്ള. 
എന്‍.ഡി.എ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമനിര്‍മാണങ്ങള്‍ ഏതു വഴിയായിരിക്കുമെന്ന് കൂടുതല്‍ ചിന്തിക്കേണ്ടതില്ല.ഇന്നത്തെ നിലയില്‍ മോഡി സര്‍ക്കാര്‍ നീക്കം മത ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കുക മാത്രമാണ്.
ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മൗലിക അവകാശങ്ങള്‍ ലോകത്ത് തന്നെ ഏറ്റവും പ്രകീര്‍ത്തിക്കപ്പെട്ടവയാണ്.ഇത് അട്ടിമറിച്ച് കേവലം മാര്‍ഗ്ഗ നിര്‍ദ്ദേശക തത്വങ്ങളില്‍ പറയുന്ന ഏക സിവില്‍ കോഡ് മാത്രം തെരഞ്ഞെടുത്ത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന്റെ ഗൂഢാലോചന തിരിച്ചറിയണം. ഭരണഘടനയുടെ 44ാം വകുപ്പ് റദ്ദ് ചെയ്ത് ഈ ഭീഷണിയില്‍ നിന്നും രാഷ്ട്രത്തെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നല്‍കിയ ഒരു കോടി ആളുകള്‍ ഒപ്പിട്ട ഭീമ ഹരജി പരിഗണിച്ച് ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണമെന്നും ചെര്‍ക്കളം ആവശ്യപ്പെട്ടു.

Keywords:Kasaragod-Cherkalam-Abdulla-ON-Common-Civil-Code

Post a Comment

0 Comments

Top Post Ad

Below Post Ad