Type Here to Get Search Results !

Bottom Ad

ഷാര്‍ജയില്‍ വാഹനാപകടം: പൊയിനാച്ചി സ്വദേശി മരിച്ചു; കുമ്പള സ്വദേശിക്ക് പരിക്ക്

പൊയിനാച്ചി(www.evisionnews.in): ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ പൊയിനാച്ചി സ്വദേശിയായ യുവാവ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. പൊയിനാച്ചി പറമ്പ് ചെറുകരയിലെ മുഹമ്മദ് കുഞ്ഞി (32)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. പിക്കപ്പ് വാനില്‍ റോഡരികില്‍ പച്ചക്കറി വിതരണം നടത്തുന്നതിനിടെ പിറകോട്ടെടുത്ത ടാങ്കര്‍ ലോറി ഇടിച്ചായിരുന്നു മരണം. 
അപകടത്തില്‍ മുഹമ്മദ് കുഞ്ഞിയുടെ സഹപ്രവര്‍ത്തകനും കുമ്പള സ്വദേശിയുമായ സാദിഖിന് പരിക്കേറ്റിട്ടുണ്ട്. കാലിനാണ് പരിക്ക്. 12 വര്‍ഷമായി ഗള്‍ഫില്‍ ജോലിചെയ്യുന്ന മുഹമ്മദ് കുഞ്ഞി ആറു മാസം മുമ്പാണ് നാട്ടില്‍ വന്ന് കുടുംബസമേതം മടങ്ങിയത്. അബൂബക്കറിന്റെയും മൈമൂനയുടേയും മകനാണ് മുഹമ്മദ് കുഞ്ഞി. ഭാര്യ: നജ്മുന്നിസ. മക്കള്‍: സഹദ്, സയാന്‍, സിയാദ്. സഹോദരങ്ങള്‍: താജുദ്ദീന്‍, റഷീദ.


Keywords:Poinachi-Sharja-Accedent-Dead

Post a Comment

0 Comments

Top Post Ad

Below Post Ad