ബദിയടുക്ക: (www.evisionnews.in) ഉപയോഗശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബജകുഡ്‌ലു സ്വദേശിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് പുതിയ വഴിത്തിരിവില്‍. മരണം ഷോക്കേറ്റാണെന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്
പെര്‍ള ബജകുഡ്‌ലു പട്ടികജാതി കോളനിയിലെ സുന്ദര (42) യുടെ മൃതദേഹമാണ് നാല് ദിവസം മുമ്പ് പൊട്ടകിണറില്‍ കണ്ടെത്തിയത്. പന്നികളെ തുരത്താനായി സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്ത് സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് സുന്ദര മരിച്ചതെന്ന് പൊലീസ് അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതി വേലിയില്‍ ഷോക്കേറ്റ് മരിച്ച സുന്ദരയുടെ മൃതദേഹം സ്ഥലമുടമ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ തള്ളുകയായിരുന്നുവെന്നാണ് സംശയം. ഇതേ തുടര്‍ന്ന് ബജകൂഡ്‌ലു ഗോശാലക്ക് സമീപത്തെ കര്‍ഷകനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. 22ന് രാവിലെയാണ് സുന്ദരയുടെ മൃതദേഹം കണ്ടെത്തിയത്. 19ന് ബന്ധുവീട്ടിലേക്ക് പോയ സുന്ദരയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാട്ടുകാരും ബന്ധുക്കളും അന്വേഷിക്കുന്നതിനിടെയാണ് സുന്ദരയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.
keywords:death-youth-electricution-badiaduka-bajakudlu
Post a Comment
0 Comments