മൊഗ്രാല്‍പുത്തൂര്‍:(www.evisionnews.in) മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ നിര്‍ധനരായ 100 കുടുംബങ്ങള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് മൊഗ്രാല്‍പുത്തൂര്‍ മണ്ഡലം കമ്മിറ്റി റംസാന്‍ കിറ്റുകള്‍ നല്‍കി. ഒരു മാസത്തേക്കുള്ള ഭക്ഷ്യസാധനങ്ങളും നോമ്പ് തുറ വിഭവങ്ങളുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവിധ വീടുകളിലെത്തിച്ചത്. റിലീഫ് പ്രവര്‍ത്തനം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഖാലിദ് വട്ടേക്കാട് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ഹനീഫ് ചേരങ്കൈക്ക് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. സഫ്‌വാന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ആബിദ് എടച്ചേരി, നൗഷാദ് ബള്ളൂര്‍, മുനാസ് കുന്നില്‍, ഷാക്കിര്‍ അറഫാത്ത്, ഷാഫി കുന്നില്‍, ഷഹീദ് വലിയവളപ്പ്, വിഷ്ണു കമ്പാര്‍, പ്രജീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Youth-congress-ramadan-kit
Post a Comment
0 Comments