മഞ്ചേശ്വരം: (www.evisionnews.in) തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. ഡിവൈ എസ് പി കെ വി രഘുരാമന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി രേഖകള്‍ കസ്റ്റഡിയിലെടുത്തു.
തെരഞ്ഞെടുപ്പ് ക്രമീകരണം ഒരുക്കിയതിന്റെയും സാധന സാമഗ്രികള്‍ വിതരണം ചെയ്തതിന്റെയും മറവില്‍ ക്രമക്കേട് നടത്തിയെന്നാണ് വിജിലന്‍സിന് ലഭിച്ച സൂചന.തെരഞ്ഞെടുപ്പ് സാമഗ്രികള്‍ സൂക്ഷിക്കുന്നതിന് സ്‌ട്രോംഗ് റൂം ഉണ്ടാക്കിയതിന് മാത്രം ഏഴ് ലക്ഷം രൂപ ചെലവഴിച്ചുവെന്ന് കണക്കുകള്‍ പറയുന്നതായി വിജിലന്‍സ് ഡിവൈ എസ് പി പറഞ്ഞു. സ്‌ട്രോംഗ്‌റൂം സ്ഥാപിക്കാന്‍ യഥാര്‍ത്ഥത്തില്‍ ഇത്രയും തുക വേണ്ടിവരുമോയെന്ന് വിശദമായി പരിശോധിക്കുമെന്ന് വിജിലന്‍സ് പറഞ്ഞു.തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥര്‍ ഭക്ഷണം കഴിച്ച വകയില്‍ വന്‍തുക ചെലവഴിച്ചതായാണ് കണക്ക്. ഇതിന്റെ ബില്ലുകള്‍ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ഇവ പരിശോധിച്ചുവരികയാണ്. വിശദമായ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.പഞ്ചായത്ത് വകുപ്പ് അസി.ഡയറക്ടര്‍ നിസാര്‍ പെര്‍വാര്‍ഡിന്റെ സാന്നിധ്യത്തില്‍ നടന്ന പരിശോധനയില്‍ എ എസ് ഐമാരായ രാംദാസ്, വിശ്വനാഥന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി എ ജോസഫ്, എം കെ ദാസ് എന്നിവരും പങ്കെടുത്തു.
Keywords: Vijilence-Riad-Manjeswar-
Post a Comment
0 Comments