Type Here to Get Search Results !

Bottom Ad

കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയ മൂന്നുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.evisionnews.in) പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കിയ മൂന്നുപേര്‍ക്കെതിരെ കൂടി പൊലീസ് കേസെടുത്തു. 16കാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് ഉളിയത്തടുക്കയിലെ ഹംസ (42) ക്കെതിരേയും 16 കാരന് കാറോടിക്കാന്‍ നല്‍കിയതിന് ബങ്കരക്കുന്നിലെ സി.എം ബഷീറി(52)നെതിരേയും 17കാരന് വാഹനം നല്‍കിയതിന് ചെടേക്കാലിലെ ഹസൈനാറിനുമെതിരേയാണ് കേസ്. 
കുട്ടികള്‍ വാഹനങ്ങള്‍ ഓടിക്കുന്നത് പതിവായ സാഹചര്യത്തില്‍ അവര്‍ക്ക് വാഹനം നല്‍കുന്നവര്‍ക്കെതിരേയും രക്ഷിതാക്കള്‍ക്കെതിരേയും പൊലീസ് നടപടി കര്‍ശനമാക്കിയിരിക്കുകയാണ്. അപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് ജില്ലയിലുടനീളം പരിശോധന കര്‍ശനമാക്കിയത്.

keywords: Vehicle-act-against-childrens-

Post a Comment

0 Comments

Top Post Ad

Below Post Ad