കാഞ്ഞങ്ങാട്: (www.evisionnews.in) അജ്ഞാത വൃദ്ധന് ട്രെയിന്‍ തട്ടി മരിച്ചു. പുതിയകോട്ട നിത്യാനന്ദാശ്രമത്തിന് സമീപം റെയില്‍പാളത്തിലാണ് 55-60 വയസ്സ് തോന്നിക്കുന്ന വൃദ്ധനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. നീലക്കരയുള്ള വെളുത്തമുണ്ടും ക്രീംകളര്‍ ചെക്ക് ഷര്‍ട്ടുമാണ് വേഷം.
ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ചുള്ളിക്കരയില്‍ നിന്നും കാഞ്ഞങ്ങാട്ടേക്കുള്ള കെ.എസ്.ആര്.ടി.സി ബസ് ടിക്കറ്റ് പോലീസ് കണ്ടെടുത്തു. ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തന്വേഷണം നടത്തി വരികയാണ്.
keywords: Train-killed-kanhangad-
Post a Comment
0 Comments