Type Here to Get Search Results !

Bottom Ad

മുസ്ലിം ഹൈസ്‌കൂളില്‍ കരുണ്യ ഹൃദയവുമായി 'ഉറ്റവര്‍ക്കൊരു ഉപഹാരം'

        
തളങ്കര (www.evisionnews.in)  :   ഗവ: മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 'ഉറ്റവര്‍ക്കൊരു ഉപഹാരം' എന്ന ബാനറില്‍ നിര്‍ദ്ധനരായ ആറോളം വിദ്യാര്‍ത്ഥികള്‍ക്ക് പുതു വസ്ത്രങ്ങളും ഇഫ്താര്‍ കിറ്റും വിതരണം ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹയര്‍ സെക്കണ്ടറി അറബിക്ക് ക്ലബ്ബിന്റെയും എന്‍.എസ്.എസി ന്റെയും ആഭിമുഖ്യത്തില്‍ തുടരുന്ന പരിപാടിയാണിത്.
 മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം പുതുവസ്ത്രങ്ങളും ഇഫ്താര്‍ കിറ്റ് മുന്‍സിപ്പല്‍ സ്റ്റ്ന്റാംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുറഹ്മാനും വിതരണം ചെയ്തു.പുതുവസ്ത്രങ്ങള്‍ ഹെഡ് മിസ്ട്രിസ് വിനോദയും ഇഫ്താര്‍ കിറ്റ് എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ റസീനയും ഏറ്റുവാങ്ങി.

സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന ഹയര്‍ സെക്കണ്ടറി അദ്ധ്യാപകന്‍  ജോസഫിനെ പി.ടി.എ പ്രസിഡണ്ട് കെ.എ മുഹമ്മദ് ബഷീര്‍ ഉപഹാരം നല്‍കി. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ഫൈസല്‍ ,മനോജ്, ദേവദാസ്, ബി.യു അബ്ദുല്ല, ഹാരിസ്, ശ്യാം, എന്നിവര്‍ പ്രസംഗിച്ചു.

keywords: talangara-muslim-school

Post a Comment

0 Comments

Top Post Ad

Below Post Ad