Type Here to Get Search Results !

Bottom Ad

ശമ്പള ഉത്തരവിറങ്ങിയില്ല: ദിവസവേതന അധ്യാപകര്‍ ആശങ്കയില്‍

ബദിയടുക്ക: (www.evisionnews.in) ശമ്പളത്തിനുള്ള ഉത്തരവ് ഇറങ്ങാത്തതിനാല്‍ ദിവസവേതനത്തിനു നിയമിച്ച അധ്യാപകര്‍ ആശങ്കയില്‍. ജില്ലയിലെ സ്‌കൂളുകളില്‍ അധ്യാപക ക്ഷാമം പരിഹരിക്കാന്‍ ദിവസവേദനത്തിന് നിയമിച്ച യുപി, ഹൈസ്‌കൂള്‍ അധ്യാപര്‍ക്കുള്ള വേതനത്തിനുള്ള ഉത്തരവ് ഇറങ്ങാത്തതില്‍ ആശങ്ക നീളുന്നു.  കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലാണ് കൂടുതല്‍ ദിവസവേതന അധ്യാപകരുള്ളത്. ചിലയിടങ്ങളില്‍ പ്രധാന അധ്യാപകന്‍ ഒഴികെ മറ്റുള്ള അധ്യാപരെല്ലാം ദിവസവേതനക്കാരാണ്.
ഇതരജില്ലകളില്‍ നിന്നും ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അധ്യാപകരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവര്‍ സ്ഥലം മാറി പോകുന്നതിനാല്‍ ഇവിടെ അധ്യാപരില്ലാത്ത സ്ഥിതിവരുന്നു. പാണ്ടി, അഡൂര്‍ തുടങ്ങിയ സ്‌കൂളുകളില്‍ വര്‍ഷാവര്‍ഷം ദിവസ വേതനക്കാരെ നിയമിച്ചാണ് അധ്യാപനം നടത്തുന്നത്. സ്‌കൂള്‍ തുടങ്ങി 15 ദിവസമായിട്ടും ഉത്തരവില്ലാത്തതിനാല്‍ ദിവസവേതനക്കാരെ നിയമിച്ചിരുന്നില്ല. പഠനം നടക്കാത്തതിനാല്‍ രക്ഷിതാക്കള്‍ ഇടപെടാന്‍ തുടങ്ങിയതോടെയാണ് ഉത്തരവിന് കാത്തിരിക്കാതെ അധ്യാപകരെ നിയമിച്ചത്. ഉത്തരവ് ഇല്ലാതെ താല്‍ക്കാലിക ശമ്പളം നല്‍കാന്‍പോലും സര്‍ക്കാര്‍ സ്‌കൂളുകളിലെ പിടിഎ ഫണ്ടില്‍ പണവുമില്ലാതായതോടെ ജോലി ഏറ്റെടുത്ത അധ്യാപകര്‍ ആശങ്കയിലായി. ഉത്തരവ് ഇറങ്ങിയില്ലെങ്കില്‍ സൗജന്യ സേവനമായി കണക്കാക്കുമെന്ന് എഴുതിവാങ്ങിച്ചാണ് ചില സ്‌കൂളുകളില്‍ ഇവരെ നിയമിച്ചിട്ടുള്ളതെന്നും ആക്ഷേപമുണ്ട്.

keywords: School-techer-saly-problms


Post a Comment

0 Comments

Top Post Ad

Below Post Ad