Type Here to Get Search Results !

Bottom Ad

എസ്.വൈ.എസ് റമദാന്‍ പ്രഭാഷണത്തിന് തുടക്കമായി


കാസര്‍കോട്: (www.evisionnews.in)  എസ്.വൈ.എസ് റമദാന്‍ പ്രഭാഷണ പരമ്പരയ്ക്ക് കാസര്‍കോട് പുതിയ ബസ്റ്റാന്റിനു സമീപം  പൊസോട്ട് തങ്ങള്‍  നഗരിയിയില്‍ തുടക്കമായി .സ്വാഗതസംഘം ചെയര്‍മാന്‍ ഹാരിസ് ബന്നു പതാക ഉയര്‍ത്തി. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍  അധ്യക്ഷത വഹിച്ചു.  സമസ്ത കേന്ദ്ര മുശാവറാംഗം മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.   എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി പ്രഭാഷണം നടത്തി.  

 സമാപന പ്രാര്‍ഥനക്ക് സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, സൈതലവി തങ്ങള്‍ ചെട്ടുംകുഴി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ് കെ കുഞ്ഞിക്കോയ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഇബ്‌റാഹിം ദാരിമി ഗുണാജെ, അബ്ദുര്‍റഹ്മാന്‍ ഹാജി ചെരുമ്പ, ഹാരിസ് ബന്നു, ഇത്തിഹാദ് മുഹമ്മദ് ഹാജി, കെ പി അബ്ദുര്‍റഹ്മാന്‍ സഖാഫി, അശ്‌റഫ് സുഹ്‌രി, പി ഇ താജുദ്ദീന്‍, അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി, സുലൈമാന്‍ സഖാഫി ദേശാംകുളം, ഹനീഫ് സഅദി ദേലംപാടി, കരീം മുസ്‌ലിയാര്‍ മുട്ടത്തൊടി, മുഹമ്മദ് ടിപ്പുനഗര്‍, ഇല്യാസ് കൊറ്റുമ്പ തുടങ്ങിയവര്‍ സംബന്ധിച്ചു. എസ് എം എ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി സ്വാഗതവും കന്തല്‍ സൂപ്പി മദനി നന്ദിയും പറഞ്ഞു.

Keywords: Sys-Ramadan-speech-kasasragod

Post a Comment

0 Comments

Top Post Ad

Below Post Ad