ചെങ്കള:(www.evisionnews.in) ഇസ്ലാമിലെ നിര്‍ബന്ധ ദാനം സകാത്ത് സാദുക്കളുടെ അവകാശമാണെന്നും അത് സമ്പന്നര്‍ നല്‍കുന്ന ഔദാര്യമല്ലെന്നും സകാത്ത് സമ്പന്നരുടെ മുതലില്‍ വ്യപകമായി കിടക്കുന്നതാണെന്നും വിഹിതം നീക്കി വെച്ചാല്‍ മാത്രമേ സമ്പന്നര്‍ക്ക് ഉപകരിക്കുകയുള്ളു എന്നും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം അല്‍ ഐദറൂസി തങ്ങള്‍ അഭിപ്രായപ്പെട്ടു. എസ് വൈ എസ് ചെങ്കള സര്‍ക്കിള്‍ കമ്മിറ്റി ആലംപാടിയില്‍ സംഘടിപ്പിച്ച റമദാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ജലാലുദ്ധീന്‍ യു പി എസ് തങ്ങള്‍ റഹ്മാനിയ്യ നഗന്‍ അദ്ധ്യക്ഷത വഹിച്ചു. മുനീര്‍ അഹ്മദ് സഅദി മുഖ്യപഭാഷണം നടത്തി.സേട്ട് അബ്ദുല്ല,മുനീര്‍ തൂകിയമൂല,എം എം അബൂബക്കര്‍, ആസിഫ്, എസ് ടി അബ്ദല്ല,സി എ മുഹമ്മദ് ഹാജി,ചൂരി അന്തിഞ്ഞി,ഹനീഫ അമാനി,നൗഷാദ് കള്‍ച്ചര, ബിബി മുഹമ്മദ്, ഇസ്മായില്‍,അഷ്‌റഫ് തൂകിയമൂല സംബന്ധിച്ചു.
Keywords: Kallakatta-tangal-ramsan-speech
Post a Comment
0 Comments