Type Here to Get Search Results !

Bottom Ad

ജാല്‍സൂര്‍-ചെര്‍ക്കള സംസ്ഥാനപാത ഇനി ദേശീയപാതയാകും


സുള്ള്യ (www.evisionnews.in) :  ജാല്‍സൂര്‍-ചെര്‍ക്കള സംസ്ഥാനപാതയെ ദേശീയപാതയാക്കുന്നതിനുള്ള സാധ്യത ഇരട്ടിച്ചു. കൂടുതല്‍ സംസ്ഥാനാന്തര പാതകള്‍ ദേശീയപാതയാക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ്.ജില്ലയിലെ സുപ്രധാന അന്തര്‍സംസ്ഥാന റൂട്ടിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.പദ്ധതി യാഥാര്‍ഥ്യമാക്കാന്‍വേണ്ടി അടിയന്തരമായി ഇടപെടുമെന്ന് പി.കരുണാകരന്‍ എം.പി.യും അറിയിച്ചു.
കാസര്‍കോടിനെ സുള്ള്യ, മടിക്കേരി വഴി തലസ്ഥാന നഗരമായ ബംഗളൂരുവുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. ബംഗളൂരു മുതല്‍ മൈസുരു വരെയുള്ള എന്‍.എച്ച്. 275നെ കുശാല്‍നഗര്‍, കുടക്, മടിക്കേരി, സുള്ള്യ, ജാല്‍സൂര്‍, പുത്തൂര്‍ വഴി ബണ്ട്വാള്‍ വരെ നീട്ടാന്‍ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് തത്വത്തില്‍ അനുമതി നല്കിയിരുന്നു. ഈ പാതയിലേക്കാണ് ചെര്‍ക്കള, ബോവിക്കാനം, മുള്ളേരിയ വഴി കേരള സംസ്ഥാനപാത 55 ജാല്‍സൂറില്‍ എത്തിച്ചേരുന്നത്. കാസര്‍കോട് ജില്ലയിലെ മുളിയാര്‍, കാറഡുക്ക, ദേലംപാടി പഞ്ചായത്തുകളില്‍ കൂടിയാണ് പാത കടന്നുപോകുന്നത്. 
39.1 കിലോമീറ്ററാണ് സംസ്ഥാന അതിര്‍ത്തി പഞ്ചിക്കല്ല് മുതല്‍ ചെര്‍ക്കള വരെയുള്ള ദൂരം. പഞ്ചിക്കല്ല്‌നിന്ന് ജാല്‍സൂറിലേക്ക് രണ്ട് കിലോമീറ്റര്‍ ദൂരമുണ്ട്. ഈ പാതയെ ദേശീയപാതയാക്കി മാറ്റാനുള്ള നിര്‍ദേശം ദേശീയപാതാ അതോറിറ്റിയുടെ പരിഗണനയിലാണെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ ചുമതലയുള്ള മന്ത്രി നിതിന്‍ ഗഡ്കരിയുടെ പേഴ്‌സണല്‍ സെക്രട്ടറി വൈഭവ് ഡാങ്കെ, അഡൂര്‍ വികസനവേദി കര്‍മസമിതി സെക്രട്ടറി അഷറഫ് ഏവന്തൂറിന് അയച്ച മറുപടി കത്തില്‍ വ്യക്തമാക്കിയിരുന്നു.

keywords: Sullya-jalsoor-State-Route

Post a Comment

0 Comments

Top Post Ad

Below Post Ad