Type Here to Get Search Results !

Bottom Ad

ഫാത്തിമത്ത് ശാനിമക്ക് ദേശീയ റാങ്ക്, പള്ളം മിസ്ബാഹുല്‍ ഹുദാ മദ്രസയ്ക്ക് നൂറുമേനി


പള്ളം: (www.evisionnews.in)സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ അഞ്ച്, ഏഴ്, പത്ത് ക്ലാസുകളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ജയിപ്പിച്ച് പള്ളം മിസ്ബാഹുല്‍ ഹുദാ മദ്രസ മികവു കാട്ടി. 
400ല്‍ 390 മാര്‍ക്ക് നേടിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഫാത്തിമത്ത് ശാനിമ ദേശീയ തലത്തില്‍ ആറാം റാങ്കും പുത്തിഗെ റൈഞ്ചില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ഏഴാം ക്ലാസിലെ തന്നെ ആമിനത്ത് റുസൈമ റൈഞ്ചില്‍ നാലാം സ്ഥാനവും ദേശീയ തലത്തില്‍ 15 ആം റാങ്കും കരസ്ഥമാക്കി.
മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും പിടിഎ ഭാരവാഹികള്‍ അഭിനന്ദിച്ചു. 
സ്വദര്‍ മുഅല്ലിം സ്വലാഹ് ഹുദവി ബോവിക്കാനം അധ്യക്ഷത വഹിച്ചു. ജമാഅത്ത് സെക്രട്ടറി എം.എസ് മുഹമ്മദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഖത്വീബ് മുഹമ്മദ് കുഞ്ഞി ഉസ്താദ് അനുമോദന പ്രഭാഷണം നടത്തി. ഹാരിസ് ഹുദവി മലപ്പുറം, മുനീര്‍ മിസ്ബാഹി ആദൂര്‍, സുബൈര്‍ ഹുദവി ഗുണാജെ, മുഹമ്മദ് കല്ലച്ചേരി, കുഞ്ഞാലി മുണ്ട്യത്തടുക്ക, അസീസ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എ.കെ. ഹമീദ് ഹാജി സ്വാഗതവും അബ്ദുള്‍ റഹ്മാന്‍ പജ്യാട്ട നന്ദിയും അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad