Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് റമസാന്‍ പ്രഭാഷണം ഇന്ന് സമാപിക്കും


കാസര്‍കോട്: (www.evisionnews.in) എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ്റ്റാന്റ് പി.ബി ഗ്രൗണ്ടില്‍ നടക്കുന്ന റമദാന്‍ പ്രഭാഷണം ഇന്നു സമാപിക്കും. നുകരാം ഈമാനിക മാധുര്യം എന്ന വിഷയത്തില്‍ സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം പ്രഭാഷണം നടത്തും. ഫഖ്‌റുദ്ധീന്‍ തങ്ങള്‍ മലപ്പുറം സമാപന കൂട്ടപ്രാര്‍ത്ഥനക്കും മജ്‌ലിസുന്നൂറിനും നേത്യത്വം നല്‍കും. മുടികര ഖാസി എം.എ ഖാസിം മുസ്‌ലിയാര്‍ക്ക് സ്വീകരണം നല്‍കും. മത സാംസ്‌കാരിക രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുകയും ജീവകാരുണ്യ മേഖലയില്‍ നിറസാന്നിധ്യമായ മെട്രോ മുഹമ്മദ് ഹാജിക്കുള്ള ശംസുല്‍ ഉലമാ അവാര്‍ഡ് സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ.പി അബ്ദുല്‍ സലാം മുസ്്‌ലിയാര്‍ സമ്മാനിക്കും.
ഇന്നലെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്തു. വിശുദ്ധി നേടിയെടുക്കലായിരിക്കണം റമസാനിന്റെ ലക്ഷ്യമെന്നും റമസാനില്‍ കൈവരിച്ച ആത്മീയ സംസ്‌കരണം കൈവിട്ടു പോവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭൗതികമായും ആത്മീയമായും നോമ്പിന് പ്രാധാന്യമുണ്ട്. വികാര നിയന്ത്രണം, ആനന്ദങ്ങളെ ഉപേക്ഷിക്കല്‍ തുടങ്ങിയ ഉന്നത സ്വഭാവങ്ങള്‍ പരിശീലിപ്പിക്കുന്ന നോമ്പ് ആരോഗ്യവും മാനസിക ഉല്ലാസവും നല്‍കുന്ന ഇബാദത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹാഫിള് നിസാസമുദ്ദീന്‍ അസ്ഹരി കുമ്മനം പ്രഭാഷണം നടത്തി.
എസ്.പി സലാഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. യൂനുസ് ഫൈസി കാക്കടവ്, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംൈക കൂട്ടപ്രാര്‍ത്ഥനക്ക് നേത്യത്വം നല്‍കി. സമസ്ത ജില്ലാ ട്രഷറര്‍ കെ.ടി അബ്ദുല്ല ഫൈസി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ഖത്തര്‍ അബ്ദുല്ല ഹാജി ഉദുമ പടിഞ്ഞാര്‍, ജില്ലാ പ്രസിഡണ്ട്് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, മൂസഹാജി ചേരൂര്‍, അബൂബക്കര്‍ തങ്ങള്‍ അല്‍ ഹൈദ്രേസി ചെട്ടുംക്കുഴി, എന്‍.പി.എം ഫസല്‍ ഹാമിദ് കോയമ്മ തങ്ങള്‍ കുന്നുകൈ, പൂക്കോയ തങ്ങള്‍ മുട്ടത്തൊടി, അബൂബക്കര്‍ സാലൂദ് നിസാമി, മുഹമ്മദ് കുഞ്ഞി കുന്നുംകൈ, സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി സംബന്ധിച്ചു.

keywords: Skssf-Ramdan-campaign

Post a Comment

0 Comments

Top Post Ad

Below Post Ad