Type Here to Get Search Results !

Bottom Ad

അരിയില്‍ ശുക്കൂര്‍ വധക്കേസ് സി.ബി.ഐ ക്ക് വിടാനുള്ള ഉത്തരവിന് സ്റ്റേ

കൊച്ചി: (www.evisionnews.in) കണ്ണൂരില്‍ എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ശുക്കൂറിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സി.ബി.ഐ ക്ക് വിടാനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച്ച സ്‌റ്റേ ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് സ്റ്റേ ചെയ്തത്. സി.ബി.ഐ ഇപ്പോള്‍ തുടരുന്ന അന്വേഷണ നടപടികള്‍ നിര്‍ത്തിവെക്കാനും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേഷിച്ചു. കേസ് സി.ബി.ഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന പ്രതികളുടെ വാധവും അംഗീകരിച്ചാണ് ഉത്തരവുണ്ടായത്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ടി.വി രാജേഷ്, എന്നിവരുടെ അപ്പീല്‍ പരിഗണിച്ചാണ് സ്റ്റേ ഉത്തരവ്. 
ഷുക്കൂറിന്റെ മാതാവ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സി.ബി.ഐക്ക് അന്വേഷണം വിട്ട് കൊടുത്തത്.


keywords: Ariyil-shukkoor-murder-case-cbi-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad