Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് പള്ളപ്പാടി റമദാന്‍ പ്രഭാഷണവും, റിലീഫ് വിതരണവും നടത്തി

പള്ളപ്പാടി (www.evisionnews.in) :എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ,എസ്.എം.എഫ്, എസ്.ബി.വി പള്ളപ്പാടി ശാഖാ കമ്മിറ്റി റമദാന്‍ പ്രഭാഷണവും, റിലീഫ് വിതരണവും നടത്തി.  പള്ളപ്പാടി ശംസുല്‍ ഉലമാ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടി ശാഫി മുസ്ലിയാര്‍ ഗാടിഗുഡ്ഡെ ഉദ്ഘാടനം ചെയ്തു.അഷ്‌റഫ് ഫൈസി കിന്നിംഗാര്‍ അദ്ധ്യക്ഷത വഹിച്ചു.ഹസന്‍ മുസ്ലിയാര്‍ പള്ളപ്പാടി സ്വാഗതവും പറഞ്ഞു.അബ്ദുള്‍ഖാദര്‍ ഫൈസി , ഹംസത്തുസഅദി ബോവിക്കാനം,സുബൈര്‍ ദാരിമി പൈക്ക പ്രഭാഷണം നടത്തി. രണ്ടാദിന പരിപാടി ടി.വി ഉമ്പു തങ്ങള്‍  ആദൂര്‍ ഉദ്ഘാടനം ചെയ്തു.മുഹമ്മദ് എന്‍.എച്ച് സ്വാഗതവും, ആദം പള്ളപ്പാടി നന്ദിയും പറഞ്ഞു.
പരിപാടിയില്‍ ഉപരിപഠനത്തിനായി ചെമ്മാദ് ദാറുല്‍ ഹുദയിലേക്ക് പോകുന്ന കലന്ദറിന് യാത്രയയപ്പ് നല്‍കി. തുടര്‍ന്ന്  മഹല്ലിലിലെ മുത്തഅല്ലിം വിദ്യാര്‍ത്ഥികള്‍ക്ക് വസ്ത്രങ്ങള്‍ വിതരണം ചെയ്തു.


keywords: Skssf-pallappadi

Post a Comment

0 Comments

Top Post Ad

Below Post Ad