Type Here to Get Search Results !

Bottom Ad

ഷറഫ് കോളേജ് പൂര്‍വ്വ വിദ്യാര്‍ഥികള്‍ അബൂദാബിയില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

അബൂദാബി: (www.evisionnews.in) ചെറുവത്തൂര്‍ പടന്ന ഷറഫ് ആര്‍ട്ട്‌സ്& സയന്‍സ് കോളേജിലെ 2009-12 ബാച്ച് പൂര്‍വ വിദ്യാര്‍ത്ഥികളുടെ 'ഇഫ്താര്‍ മീറ്റും സ്‌നേഹ സംഗമവും' സംഘടിപ്പിച്ചു.അബൂദാബി ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിനു സമീപത്തുള്ള ആംഡ് ഓഫീസേഴ്‌സ്  പാര്‍ക്കിലാണ് സംഗമം നടന്നത്.വിവിധ എമിറേറ്റുകളില്‍ നിന്നായി അമ്പതിലധികം പേര്‍ പരിപാടിയിലെത്തി.കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ പേരില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു.
മുഹമ്മദ് ജാസിം മൗലാക്കിരിയത്തിനെ ജി.സി.സി കോര്‍ഡിനേറ്ററായി തിരഞ്ഞെടുത്തു.ചെയര്‍മാനായി റഈസ് തഖ്‌വയെയും, കണ്‍വീനറായി ഷിഹാബ് മടക്കരയെയും, ട്രഷററായി റസീഫ് കുഞ്ഞിമംഗലത്തെയും തിരഞ്ഞെടുത്തു.
വിദ്യാഭ്യാസ മേഖലയില്‍  സ്‌കോളര്‍ഷിപ്പ് ഉള്‍പെടെയുള്ള മറ്റു ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും  പദ്ധതികള്‍ക്ക് യോഗം രൂപം നല്‍കി.ഷബീര്‍ കാടങ്കോട്, ബസാം ഷംസുദ്ധീന്‍, ഷാഹിദ് , മൊയ്തു, ഷാനിദ്, ഷസീര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


keywords: Sharaf-College-Old-students-Iftaar-meet
Tags

Post a Comment

0 Comments

Top Post Ad

Below Post Ad