Type Here to Get Search Results !

Bottom Ad

വ്യാപാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് കവര്‍ച്ച; കെട്ടുകഥയെന്ന് പോലീസ്

ചിറ്റാരിക്കാല്‍ (www.evisionnews.in) : കട പൂട്ടി വീട്ടിലേക്ക് പോകുകയായിരുന്ന വ്യാപാരിയുടെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് പണം കവര്‍ന്നുവെന്ന സംഭവം കെട്ടിച്ചമച്ചതെന്ന് പോലീസ്.

ചെറുപുഴ ബസ്സ്റ്റാന്റിലെ എ.എം.ടി വസ്ത്രാലയം, ആന്‍ഡ്രിയ സില്‍വര്‍ ജ്വല്ലറി എന്നീ സ്ഥാപനങ്ങളുടെ ഉടമയും ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ ജില്ലാ സെക്രട്ടറിയുമായ തയ്യേനിയിലെ കുരുവിളാനിക്കല്‍ ടോമി തോമസാ (53)ണ് പേലീസിനേയും നാ ട്ടുകാരേയും കബളിപ്പിക്കാന്‍ വ്യാജ കവര്‍ച്ച കെട്ടിച്ചമച്ചത്. ടോമിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ചിറ്റാരിക്കാല്‍ പോ ലീസ് നടത്തിയ തന്ത്രപൂര്‍വ്വമായ നീക്കങ്ങളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കള്ളക്കഥ പൊളിച്ചടുക്കിയത്. 

രാത്രി വീട്ടിലേക്ക് നടന്നുപോകുന്നതിനിടയില്‍ മുഖ ത്ത് മുളക് പൊടിയെറിഞ്ഞ് തലേന്ന് ബാങ്കില്‍ നിന്നെടു ത്ത ഒരുലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു കെട്ടിച്ചമച്ച കവര്‍ച്ചാ കഥ. 

അന്നുതന്നെ ടോമി ചെറുപുഴയിലെ സ്വകാര്യ ആശുപത്രില്‍ അഡ്മിറ്റാവുകയും ചെ യ്തിരുന്നു. കനത്ത മഴയായതിനാല്‍ തന്റെ കരച്ചില്‍ നാട്ടുകാര്‍ കേട്ടിെല്ലന്നാണ് ടോമി പോലീസിനോട് പറഞ്ഞത്. കവര്‍ച്ചക്കിരയായി ഒരു മണിക്കൂറിലധികം റോഡില്‍ കിടന്നുവെന്നും അവകാശപ്പെട്ടിരു ന്നു. ചിറ്റാരിക്കാല്‍ പോലീസ് ടോമിയുടെ പരാതി വ്യാജമാണെന്ന് ഹൊസ്ദുര്‍ഗ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

keywords: theft-Chittarikel

Post a Comment

0 Comments

Top Post Ad

Below Post Ad