Type Here to Get Search Results !

Bottom Ad

ഷോക്കേറ്റ് യുവാവിന്റെ മരണം; പൊലീസ് സര്‍ജന്‍ പെര്‍ളയില്‍

പെര്‍ള: (www.evisionnews.in) കൃഷിയിടത്തില്‍ വന്യമൃഗ ശല്ല്യം തുരത്താന്‍ സ്ഥാപിച്ച വൈദ്യുത ലൈനില്‍ തട്ടി യുവാവ് മരിച്ച കേസന്വേഷണത്തിനായി മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളേജിലെ പൊലീസ് സര്‍ജന്‍ കെ.ഗോപാലകൃഷ്ണപിള്ള പെര്‍ളയിലെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. യുവാവിനു ഷോക്കേറ്റ സ്ഥലവും അവിടെ നിന്നും മൃതദേഹം കൊണ്ടുപോയ വഴിയും മൃതദേഹം കാണപ്പെട്ട കിണറും അദ്ദേഹം പരിശോധിച്ചു.
ബജകൂഡ്‌ലു കോളനി സ്വദേശിയായ സുന്ദരന്‍ (41) ആണ് മരിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാമന നായിക് എന്നയാളുടെ തോട്ടത്തിനു അരികില്‍ പന്നിശല്യം തടയുന്നതിനു സ്ഥാപിച്ച കമ്പിയില്‍ നിന്നാണ് സുന്ദരനു ഷോക്കേറ്റതെന്നും സംഭവം ആരും അറിയാതിരിക്കുവാന്‍ ജഡം കിണറ്റില്‍ കൊണ്ടുപോയി തള്ളുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ജഡം സ്ഥലത്തുനിന്നു ഒരാള്‍ക്കുമാത്രം ചുമന്നു കിണര്‍വരെ കൊണ്ടുപോകാന്‍ കഴിയുമോയെന്നാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.ഫോറന്‍സിക് സര്‍ജന്റെ സന്ദര്‍ശനത്തോടെ കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്തും. വിദ്യാനഗര്‍ സി.ഐ കെ.വി.പ്രമോദനും സര്‍ജനോടൊപ്പം ഉണ്ടായിരുന്നു.

keywords: death-youth-electricution-badiaduka-bajakudlu

Post a Comment

0 Comments

Top Post Ad

Below Post Ad