Type Here to Get Search Results !

Bottom Ad

ഷോക്കേറ്റ് മരിച്ചയാളെ കിണറ്റില്‍ തള്ളിയ കേസ്: പ്രതി റിമാണ്ടില്‍

ബദിയടുക്ക: (www.evisionnews.in) ഷോക്കേറ്റ് മരിച്ചയാളുടെ മൃതദേഹം കിണറ്റില്‍ തള്ളിയ കേസില്‍ പിടിയിലായ പ്രതി റിമാണ്ടില്‍. ബജകൂഡ്‌ലുവിലെ വാമനനായകി(52) നെയാണ് കോടതി റിമാണ്ട് ചെയ്തത്. ബജകൂഡ്‌ലുവിലെ സുന്ദര(42)യുടെ മരണവുമായി ബന്ധപ്പെട്ടാണ് വാമനനായക് പിടിയിലായത്. തന്റേതല്ലാത്ത കാരണത്താലുള്ള നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്. അതിനിടെ അനധികൃതമായി വൈദ്യുതി സ്ഥാപിച്ചതിനും വാമനനായകിനെതിരെ കേസെടുക്കുമെന്നാണറിയുന്നത്. 22ന് രാവിലെയാണ് ഉപയോഗശൂന്യമായ കിണറ്റില്‍ സുന്ദരയുടെ മൃതദേഹം കണ്ടെത്തുന്നത്. ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സുന്ദരയുടെ മരണം ഷോക്കേറ്റാണെന്ന് തെളിഞ്ഞത്. ഇതേ തുടര്‍ന്ന് ബദിയടുക്ക പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാമന നായകിന്റെ പറമ്പില്‍ പന്നികളെതുരത്താനായി സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റാ ണ് സുന്ദര മരിച്ചതെന്ന് വ്യക്തമായി. തുടര്‍ന്നാണ് വാമനനായകിനെ അറസ്റ്റ് ചെയ്തത്.

keywords: death-youth-electricution-badiaduka-bajakudlu

Post a Comment

0 Comments

Top Post Ad

Below Post Ad