കാസര്‍കോട്:(www.evisionnews.in) റോഡ് വളവിലെ അപകടങ്ങള്‍ കുറയ്ക്കാന്‍ പുത്തന്‍ സാങ്കേതിക മിററുമായി മുന്‍ എം.എല്‍.എ.മാരുടെ പേരമക്കള്‍ മാതൃകയാവുന്നു. ബങ്കരക്കുന്ന്, നെല്ലിക്കുന്ന് എന്നിവിടങ്ങളിലാണ് ഗള്‍ഫില്‍ നിന്നും ഇറക്കുമതി ചെയ്ത മിററാണ് റോഡില്‍ സ്ഥാപിച്ചത്.
മുന്‍ എം.എല്‍.എ പരേതനായ ബി.എം അബുല്‍ റഹ്മാന്റെ മകന്‍ ബി.എം അഷ്‌റഫിന്റെ മക്കളായ ദുബായിലുള്ള ഷര്‍ഫത്ത് റഹ്മാന്‍,ദുബായില്‍ എഞ്ചിനിയറായ ഷഹ്ബാഷ, മംഗ്‌ളൂരു സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥികളായ ഷഫാഫ് മുഹമ്മദ്, ഷനുജ് എന്നിവരാണ് റോഡപകടം കുറയ്ക്കാന്‍ പുതിയ മിററുമായി എത്തിയത്. റോഡിലെ വളവിന് സമീപത്ത് ഇരുമ്പ് പൈപ്പ് നാട്ടിയാണ് മിറര്‍ സ്ഥാപിച്ചിട്ടുള്ളത്. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ എതിര്‍ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളെ മിററില്‍ കാണാം.ഇത് കാരണം വാഹന കാല്‍നടയാത്രക്കാര്‍ക്ക് അനുഗ്രഹമാവുകയും അതുവഴി അപകടങ്ങള്‍ ഇല്ലാതാക്കാനും കഴിയും.' കൊടുംവളവിലും ഇത്തരം മിററുകള്‍ സ്ഥാപിച്ചാല്‍ വലിയ അപകടങ്ങള്‍ കുറക്കാനും സഹായിക്കും.
ബങ്കരക്കുന്നിലെ മൂന്ന് വളവുകളിലും നെല്ലിക്കുന്ന് രിഫായിയ മസ്ജിദ് റോഡ് വളവിലുമടക്കം നാല് മിററുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മഴയോ വെയിലോ കൊണ്ടാല്‍ നശിക്കാതെ ആധുനിക രീതിയിലുള്ള മിററിന് നാലണ്ണത്തിന് 30,000 രൂപ ചെലവായതായും ഭാവിയില്‍ നഗരത്തില്‍ ഇത്തരം മിററുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുള്ളതായും ഇവര്‍ പറയുന്നു.
Keywords: Mirror-Road-accdent-
Post a Comment
0 Comments