"വിശുദ്ധിയുടെ മാസമായ റമസാന്‍ സമാഗതമായിരിക്കുന്നു. സര്‍വ ശക്തനായ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ട് നന്മകള് ധാരാളം ചെയ്യാനുള്ള അവസരമാണ് ഈ നോമ്പുകാലം. വ്യക്തി ജീവിതത്തിലെ വിശുദ്ധിയും സാമൂഹിക ജീവിതത്തിലെ നന്മയും ഓരോ വിശ്വാസിയും കാത്തുസൂക്ഷിക്കുമ്പോഴാണ് റമസാന്‍ ആത്മീയ ധന്യമായിത്തീരുന്നത്. പുണ്യ റമസാന്‍ സമാഗതമാകുന്നതോടെ നാടും നഗരവും ഉണരുകയായി. നന്മ നിറഞ്ഞ ഒരു അന്തരീക്ഷമാണ് റമസാനിന്റെ ആഗമനത്തില്‍ എവിടെയും നാം കാണുന്നത്. വ്യക്തി ശുദ്ധിയും സംസ്കരണവുമാണ് റമസാന്‍ മാസത്തില്‍ നേടിയെടുക്കേണ്ടത്. അതിനുള്ള ശ്രമങ്ങളാണ് എല്ലാവരും നടത്തേണ്ടതും. വിവിധ കാരണങ്ങള്‍ കൊണ്ട് മനുഷ്യ മനസ്സുകള്‍ അകലങ്ങളില്‍ കഴിയുന്ന ഒരു കാലത്ത് നന്മ നിറഞ്ഞ ഒരു ജീവിതം കാഴ്ച വെച്ചാല്‍ തന്നെ നാഥനായ അല്ലാഹുവിന്റെ അനുഗ്രഹം മണ്ണിലിറങ്ങും. പ്രപഞ്ച സ്രഷ്ടാവായ റബ്ബിന്റെ വിശാലമായ കാരുണ്യം അടിമകളായ മനുഷ്യര്‍ക്ക് ലഭിക്കുന്ന മാസമാണിത്."
Post a Comment
0 Comments