നോമ്പിനെക്കുറിച്ചോര്‍ക്കുമ്പോള്‍ അനുഭവങ്ങള്‍ ഒരു ചങ്ങല ആവുകയാണ് അറുപത് വര്‍ഷങ്ങള്‍ മുതലിങ്ങോട്ടുള്ള കാലമാണ് പരമാവധി ഓര്‍മ്മയില്‍ തെളിയുന്നത്. വെളുപ്പിന് നാല്മണിക്ക് ഉറക്കമുണര്‍ന്ന് മീന്‍കറികൂട്ടി ചോറുണ്ണത് എന്നില്‍ വെറുപ്പും വിദ്വേഷവുമാണുളവാക്കിയിരിക്കുന്നത്.
ഉമ്മയും ഞാനും ജേഷ്ട സഹോദരനും കുമ്പിലില്‍ പലക കൊണ്ടുണ്ടാക്കിയ ഇരിപ്പിടത്തില്‍ വട്ടത്തില്‍ കുത്തിരുന്ന് മധ്യത്തില്‍ ഓട്ട് മണ്ണെണ്ണ വിളക്ക് സാക്ഷിയാക്കി ചോറ് കഴിക്കുമ്പോള്‍ ചര്‍ദ്ദിക്കാന്‍ തോന്നിയിട്ടുണ്ട് ചിലപ്പോഴെങ്കിലും.
ഒരുകിലോയ്ക്ക് തുല്യമായ അരി അര അണയോ (ഇന്നത്തെ മൂന്നേ അരക്കാല്‍ പൈസ) മറ്റോ വിലക്ക് ലഭ്യമായിരുന്നിട്ടും ഇന്നത്തെ യാത്രാ ഭക്ഷ്യ സമൃദ്ധി അന്നുണ്ടായിരുന്നില്ല.
ചക്ക, മാങ്ങ, പപ്പായ, പേരയ്ക്ക, വാഴപ്പഴം, ചിക്കു പോലുള്ള വീട്ടു വളപ്പില്‍ വിളയുന്ന പഴങ്ങളൊഴികെയുള്ള ഫ്രൂട്ട്സ് കണ്ടതായി പോലും ഓര്‍ക്കുന്നില്ല.
നോമ്പെടുക്കാനുള്ള എന്റെ അനിഷ്ടവും മടിയും കണ്ടിട്ടൊരുനാള്‍ ഉമ്മ പറഞ്ഞു നിനക്കിപ്പൊ പത്തായില്ലെ വയസ്സ്. തൗബയ്ക്ക് വന്ന മുക്രിച്ച പറഞ്ഞു തന്നത് മക്കളെ ഏഴ് വയസ് മുതല്‍ നോമ്പ് നോക്കാന്‍ പഠിപ്പിക്കണമെന്നാണ്.
നോമ്പ് നോക്കാന്‍ മടിയാണെങ്കിലും പെരുന്നാളിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആഹ്ളാദമായിരുന്നു എനിക്ക്. പുത്തനുടുപ്പും മുതിര്‍ന്നവര്‍ തരുന്ന നാണയത്തുണ്ടുകളും ഓര്‍ത്തോര്‍ത്ത് നോമ്പ് തീരാന്‍ കാത്തിരിക്കുന്നത് സുഖമുള്ളൊരനുഭവമായിരുന്നു.
രാത്രി അത്താഴത്തിനുണര്‍ത്തുന്ന അത്താഴക്കൊട്ടും എനിക്കേറെ ഇഷ്ടപ്പെട്ടകാര്യമായിരുന്നു. പകല്‍ വീട് തേറും കയറിയിറങ്ങിയുള്ള മുട്ടും, ഹിന്ദിപ്പാട്ടിന്റെ ട്യൂണിലുള്ള പീപ്പി ഊത്തും എന്റെ ഇഷ്ടമായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ കുറേ കുട്ടികള്‍ കൂട്ടമായി അതിന്റെ പിന്നാലെ നടക്കുമായിരുന്നു. ആ കൂട്ടുകാരില്‍ പലരും കാലയവനികയ്ക്കുള്ളില്‍ എന്നേമറഞ്ഞു കഴിഞ്ഞു.
നോമ്പ് പുണ്യങ്ങളുടെ പൂക്കാലമാണെന്നാണ് അറിയപ്പെടുന്നത് എന്നാല്‍ അതോടൊപ്പം രണ്ട് കാര്യങ്ങള്‍ കൂടി ബോണസായി ഓരോനോമ്പു കാരനും ലഭിക്കുന്നു.
വിശപ്പിന്റെ കാഠിന്യം ഓരോ നോമ്പുകാരനും അനുഭവിച്ചറിയുന്നു. അതുലൂടെ പട്ടിണി പാവങ്ങലുടെ കഷ്ടതകള്‍ നോമ്പുകാരന് ഊഹിക്കാനാവുന്നുവെന്നത് ഒന്ന്. ആരോഗ്യപരമായ ആനുകൂല്യം ലഭിക്കന്നുവെന്നത് രണ്ട്. പൊണ്ണത്തടിയും അമിത ഭാരവും കാക്കാന്‍ നോമ്പിനെ പ്രയോജനപ്പെടുത്തിയിരുന്നു അന്ന്.
ഇന്ന് സമ്പല്‍ സമൃദ്ധിയും പുത്തന്‍ ഭക്ഷ്യ ശീലവും മറ്റ് പതിനൊന്ന് മാസങ്ങളെക്കാളേറെ ഭക്ഷണം കഴിക്കാനുള്ള മാസമായി നാം റംസാന്‍ മാസത്തെ മാറ്റിയിരിക്കുന്നു. അത് കൊണ്ട് തന്നെ ആരോഗ്യപരമായി വിപരീത ഫലമാണ് നോമ്പുകാരന് ബോണസായി ലഭിക്കുന്നതിന്ന്.
അല്‍പ ഭക്ഷണം കഴിച്ചു നോമ്പിനുഷ്ടിക്കുന്നവരാരോ അവരാണത്രെ നല്ല നോമ്പുകാര്‍. ചുരുങ്ങിയപക്ഷം എണ്ണപ്പലഹാരങ്ങള്‍ ഒഴിവാക്കാനെങ്കിലും നോമ്പുകാര്‍ ശീലിക്കേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു.
Post a Comment
0 Comments