Type Here to Get Search Results !

Bottom Ad

റമദാന്‍ നോമ്പ് പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് അരലക്ഷം രൂപയുടെ സമ്മാനങ്ങളും സ്വര്‍ണ്ണ നാണയവും


കാസര്‍കോട്: (www.evisionnews.in)  റമദാനിലെ മുഴുവന്‍ നോമ്പും പൂര്‍ത്തിയാക്കിയ 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മലബാര്‍ വെഡ്ഡിംഗ്‌സും, ഇ-വിഷന്‍ ന്യൂസും ചേര്‍ന്ന് ചില്‍ഡ്രന്‍സ് ഫാസ്റ്റിംഗ് അവാര്‍ഡ് നല്‍കുന്നു. അരലക്ഷം രൂപയുടെ സമ്മാനങ്ങളും സ്വര്‍ണ്ണ നാണയവുമാണ് സമ്മാനമായി നല്‍കുന്നത്.  മലബാര്‍ വെഡ്ഡിംഗിന്റെ 500 രൂപയുടെ പര്‍ച്ചേസ് ഗിഫ്റ്റ് വൗച്ചറും, തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളില്‍ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിക്ക് സ്വര്‍ണ്ണ നാണയവുമാണ് സമ്മാനം.

നോമ്പ് പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ മദ്രസ -സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യ പത്രത്തോടെ ഇ-വിഷന്‍ ന്യൂസിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9809901110, +91 9747392599 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

keywords: Ramadan-Evision-Malabar-weddings-Proggrame

Post a Comment

0 Comments

Top Post Ad

Below Post Ad