Type Here to Get Search Results !

Bottom Ad

വിദൂര വിദ്യാഭ്യാസം; പി.ജി കോഴ്‌സുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിക്കണം-റഊഫ് ബായിക്കര

കാസര്‍കോട് (www.evisionnews.in) :  കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസം പി.ജി കോഴ്‌സുകളായ ഇക്കണോമിക്‌സ്, പോളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, എം.എസ്.സി മാത്‌സ് എന്നിവ നിര്‍ത്തലാക്കാനുള്ള അധികൃതരുടെ തീരുമാനം പിന്‍വലിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം റഊഫ് ബായിക്കര ആവശ്യപ്പെട്ടു.  
റഗുലര്‍ കോളേജില്‍ സീറ്റ് ലഭിക്കാത്ത കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഉപരിപഠന സാധ്യതകളെ തടയുകയാണ് മാനവിക വിഷയങ്ങളായ കോഴ്‌സുകള്‍ നിര്‍ത്തലാക്കുക വഴി യൂണിവേഴ്‌സിറ്റി ചെയ്തിരിക്കുന്നത്.  ഇതിന് കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നത് ആദായകരമല്ല എന്ന കാരണമാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.  കഴിഞ്ഞ വര്‍ഷങ്ങളില്‍ മൂന്ന് കോടിയോളം രൂപയാണ് വിദൂര മേഖലയില്‍ ഫീസ് വഴി യൂണിവേഴ്‌സിറ്റി ഈടാക്കിയിരിക്കുന്നത്.  വിദൂര വിദ്യാര്‍ത്ഥികളുടെ പണം കൊണ്ട് റഗുലര്‍ മേഖലയെ ശക്തിപ്പെടുത്തി വിദൂര വിദ്യാര്‍ത്ഥികളുടെ ഭാവി തടയാനാണ് ഭാവമെങ്കില്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്നും റഊഫ് ബായിക്കര മുന്നറിയിപ്പ് നല്‍കി.

keywords: Rauf_bavikkara_Statement

Post a Comment

0 Comments

Top Post Ad

Below Post Ad