Type Here to Get Search Results !

Bottom Ad

റാഗിംഗിനെതിരെ ജാഗ്രതാ സമിതികള്‍ രൂപീകരിക്കണം.റൗഫ് ബായിക്കര


കാസര്‍കോട്: (www.evisionnews.in)കര്‍ണാടക ഗുല്‍ബര്‍ഗയിലെ നഴ്‌സിംഗ് കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനി എടപ്പാള്‍ സ്വദേശിനി അശ്വതിയെ റാഗ് ചെയ്ത സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നടപടി മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം റൗഫ് ബായിക്കര ആവശ്യപ്പെട്ടു.
അന്യ സംസ്ഥാന ക്യാമ്പസുകളില്‍ എത്തിച്ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് കോളേജ് അധികൃതരാണ്.
ഇത് നേരിടാന്‍ റാഗിംഗ് വിരുദ്ധ ജാഗ്രതാ സമിതികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം. കാസര്‍കോട് ജില്ലയിലെ ചില ക്യാമ്പസുകളിലും പുറത്തുള്ള ബസ്സ്റ്റാന്റുകളിലും റാഗിംഗ് അരങ്ങേറുന്നുണ്ട്. ഇതിനെതികെ സ്‌കൂള്‍- കോളേജ് പരിസരത്തെ ബസ്‌സ്റ്റോപ്പുകളില്‍ പോലീസ് സുരക്ഷ ഉറപ്പുവരുത്താന്‍ അധികൃതര്‍ തയ്യാറാവണമെന്നും റൗഫ് കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad