Type Here to Get Search Results !

Bottom Ad

ഖാസി കേസ്: 56 ദിവസം പിന്നിടുന്നു;ഐക്യദാര്‍ഡ്യവുമായി സിംസാറുല്‍ ഹഖ് ഹുദവി


കാസര്‍കോട്:(www.evisionnews.in) ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിലെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ഒപ്പ് മരച്ചുവട്ടില്‍ സി.എം ഉസ്താദ് ആക്ഷന്‍ കമ്മിറ്റിയും കുടുംബവും നടത്തിവരുന്ന അനിശ്ചിതകാല സമരം 56 ദിവസം പിന്നിട്ടു.ഐക്യദാര്‍ഡ്യവുമായി യുവപ്രാസംഗികന്‍ സിംസാറുല്‍ ഹഖ് ഹുദവിയുംപാക്യാര ജമാഅത്ത് ഭാരവാഹികളും സമരപന്തലില്‍ എത്തി.
അബ്ദുല്‍ ഖാദര്‍ സഅദി ഖാസിയാറകം അധ്യക്ഷത വഹിച്ചു. സിംസാറുല്‍ ഹഖ് ഹുദവി ഉദ്ഘാടനം ചെയ്തു. സാലൂദ് നിസാമി, ബഷീര്‍ ദാരിമി, അബ്ദുല്‍ റഷീദ് പള്ളം, മുനീര്‍ എസ്.എ, ഷറഫുദ്ധീന്‍ എം.കെ, മുഹമ്മദ് കുഞ്ഞി പരീക്ക, ബഷീര്‍ ചെമ്മനാട്, ഷഹീദ് ചേരൂര്‍, സലീം ദേളി,അബ്ദുറഹ്മാന്‍ തുരുത്തി, മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ സലാം, റഹീസ്, എന്നിവര്‍ സംസാരിച്ചു.അബ്ദല്ലക്കുഞ്ഞി സ്വാഗതവും സാബിര്‍ദേളി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad