Type Here to Get Search Results !

Bottom Ad

പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി ആറു മാസത്തേക്കു നീട്ടി


തിരുവനന്തപുരം: (www,evisionnews.in) ജൂണ്‍ മാസം 30ന് കാലാവധി പൂര്‍ത്തിയാവുന്ന പി.എസ്.സി റാങ്കുലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ മന്ത്രിസഭായോഗം പി.എസ്.സിയോട് ശുപാര്‍ശ ചെയ്തു. ഡിസംബര്‍ 30 വരെയാണ് കാലാവധി നീട്ടിയത്. ഇതോടെ നൂറോളം റാങ്കുലിസ്റ്റുകള്‍ക്കു ആയുസ് നീട്ടികിട്ടും.
നിയമനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് നിയമനങ്ങള്‍ നടന്നിരുന്നില്ല. അതിനാല്‍ റാങ്കുലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടും പലര്‍ക്കും നിയമനം ലഭിച്ചിരുന്നില്ല. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ നിയമന നിരോധനം നീക്കുമെന്നും അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം നിയമനം നല്‍കുമെന്നും തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു.
ഈ ഉറപ്പ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഇടതു സര്‍ക്കാര്‍ വിവിധ വകുപ്പുകളില്‍ നിലവിലുള്ള ഒഴിവുകള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് 2000 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഈ തസ്തികകളില്‍ ഉടന്‍ നിയമനം നടത്തിയാലും അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം നിയമനം ലഭിക്കില്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ഈ മാസം കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്കു നീട്ടാനുള്ള ശുപാര്‍ശക്കു മന്ത്രിസഭായോഗം തീരുമാനിച്ചത്.


keywords: Psc-Rank-list
Tags

Post a Comment

0 Comments

Top Post Ad

Below Post Ad