Type Here to Get Search Results !

Bottom Ad

പള്ളിക്കര റെയില്‍വേ മേല്പാലം: സപ്തംബറില്‍ ടെന്‍ഡറാകും


നീലേശ്വരം: (www.evisionenws.in) നീലേശ്വരം പള്ളിക്കര റെയില്‍വേ മേല്പാലത്തിന്റെ ടെന്‍ഡര്‍ നടപടി സപ്തംബറില്‍ ആരംഭിക്കുമെന്ന് പി.കരുണാകരന്‍ എം.പി.അറിയിച്ചു. നാലുവരി പാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കുമെങ്കിലും രണ്ടുവരി പാതയിലാണ് പാലത്തിന്റെ നിര്‍മാണം നടത്തുക. കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയതോടെ വിശദമായ റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്. റെയില്‍വേ, ദേശീയപാത, റവന്യൂ എന്നീ വകുപ്പുകള്‍ സംയുക്തപരിശോധന നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചത്. ഗാസിയാബാദിലെ ചൈതന്യ ഏജന്‍സിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് എം.പി. പറഞ്ഞു. ആഗസ്ത്, സപ്തംബര്‍ മാസത്തോടെ പ്രോജക്ട് റിപ്പോര്‍ട്ടിന് അംഗീകാരമായാല്‍ സപ്തംബറില്‍ തന്നെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കാനാണ് ലക്ഷ്യം. ഇതിന്റെ എസ്റ്റിമേറ്റ് ആഗസ്തില്‍ തയ്യാറാക്കും. 
സേതുഭാരതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന പള്ളിക്കര റെയില്‍വേ മേല്പാലത്തിന് 40 കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് നീക്കിവെച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി രേഖാമൂലം നല്‍കിയ മറുപടിയിലാണ് മേല്പാലത്തിന്റെ പ്രവര്‍ത്തനപുരോഗതി അറിയിച്ചതെന്ന് എം.പി.പറഞ്ഞു. ദേശീയപാതയിലെ ലെവല്‍ ക്രോസുകള്‍ ഒഴിവാക്കാനാണ് മേല്പാലങ്ങളും അടിപ്പാതകളും നിര്‍മിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ നടത്തിപ്പിന് ചുമതല. നാലുവരിപ്പാതയ്ക്കുള്ള സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാകാത്ത സ്ഥിതിക്ക് പാലം നിര്‍മാണം വൈകുമെന്ന സ്ഥിതി വരരുതെന്നതുകൊണ്ടാണ് രണ്ടുവരി പാതയില്‍ പാലത്തിന്റെ നിര്‍മാണം ആരംഭിക്കുന്നതെന്ന് എം.പി. പത്രസമ്മേളനത്തില്‍ അറിയിച്ചു.

keywords: Pallikare-Overbridge-Nileswar

Post a Comment

0 Comments

Top Post Ad

Below Post Ad