Type Here to Get Search Results !

Bottom Ad

ഫുര്‍ഖാനിയ്യത്തുരിഫാഇയ്യ ഒ.എസ്.എഫ് റമദാന്‍ ക്യാംപയിന്‍ ശ്രദ്ധേയമാകുന്നു


കാസര്‍കോട്: ചേരൂര്‍ ഫുര്‍ഖാനിയ്യത്തു രിഫാഇയ്യ മദ്രസ ഓള്‍ഡ് സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (ഒ.എസ്.എഫ്)ന്റെ കീഴില്‍ ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന റമദാന്‍ കാമ്പയിന്‍ വിത്യസ്ത പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമാകുന്നു. റമദാന്‍ ക്വിസ് മത്സരം, റിലീഫ് വിതരണം, മതപഠന ക്ലാസ്, സമൂഹ നോമ്പുതുറ, എസ്.എസ്.എല്‍.സി, പ്ലസ്ടു മികച്ച വിജയികളെ ആദരിക്കല്‍, തക്ബീര്‍ ജാഥ തുടങ്ങി നിരവധി പരിപാടികളാണ് കാമ്പയിന്റെ ഭാഗമായി നടത്തുന്നത്.
ഒരു ദിനം ഒരു ചോദ്യം എന്ന രീതിയില്‍ നടക്കുന്ന ക്വിസ് മത്സരം ഇതിനകംതന്നെ വന്‍ ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. ഞായറാഴ്ച്ചതോറും നടക്കുന്ന മതപഠന ക്ലാസിന് ചേരൂര്‍ കോട്ട മുഹ്‌യദ്ദീന്‍ ജുമാമസ്ജിദ് ഖത്തീബ് വൈസ് കുഞ്ഞഹമ്മദ് സഅദി നേതൃത്വം നല്‍കുന്നു. സമൂഹ നോമ്പുതുറ, റിലീഫ്, പെരുന്നാള്‍ തക്ബീര്‍ ജാഥ തുടങ്ങിയ പരിപാടികള്‍ നടക്കും. റമദാന്‍ അവസാനം നടക്കുന്ന സമാപന പൊതുസമ്മേളനത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു മികച്ച വിജയികളെ ആദരിക്കും.

keywords: OSF-Ramdan-Campaign

Post a Comment

0 Comments

Top Post Ad

Below Post Ad