Type Here to Get Search Results !

Bottom Ad

സ്വാതന്ത്ര്യസമരസേനാനി 105ാം വയസില്‍ അന്തരിച്ചു


പെര്‍ള: (www.evisionews.in) രാഷ്പിതാവ് മഹാത്മാഗാന്ധിയില്‍ നിന്നു ഗാന്ധിതൊപ്പി നേരിട്ട് ലഭിച്ച സ്വാതന്ത്ര്യസമരസേനാനി 105ാം വയസില്‍ അന്തരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രമുഖ കര്‍ഷകനുമായ മാന്യ, ഉള്ളോടിയിലെ സുബ്ബനായിക്(105)ആണ് മരിച്ചത്. സുബ്ബനായിക് മൂന്നാം ക്ലാസില്‍ പഠിച്ചുക്കുമ്പോഴാണ് 1919ല്‍ ആണ് സ്വാതന്ത്രസമരത്തിന്റെ ഭാഗമായി ഗാന്ധിജി പെര്‍ളയില്‍ എത്തിയത്. അന്നു അദ്ദേഹം സുബ്ബനായിക് അടക്കമുള്ള കുട്ടികള്‍ക്കു നേരിട്ട് തൊപ്പിയണിയിച്ചിരുന്നു. അന്ന് പരിപാടി നടന്ന സ്ഥലമാണ് ഗാന്ധിക്കട്ടയെന്ന പേരില്‍ ഇന്നും അറിയപ്പെടുന്നത്. ഗാന്ധിജിയെ നേരില്‍ കണ്ടതോടെയാണ് സുബ്ബനായിക് കോണ്‍ഗ്രസായത്.
പാര്‍വ്വതിയാണ് ഭാര്യ. രാമനായിക്, ഗോവിന്ദനായിക് (റിട്ട. എക്‌സൈസ് ഉദ്യോഗസ്ഥന്‍) ശ്രീനിവാസ നായിക് (വിമുക്തഭടന്‍), ശിവനായിക് (കര്‍ണ്ണാടക പൊലീസ്), കമല, ശാരദ മക്കളും ഐത്തപ്പ നായിക്, ജഗദീഷ്, ചെനിയമ്മ, സുശീല, രാജീവി, സുമിത്ര, വീണ, ബേബി മരുമക്കളുമാണ്.

keywords: Obitury-Freedom-fighter

Tags

Post a Comment

0 Comments

Top Post Ad

Below Post Ad