Type Here to Get Search Results !

Bottom Ad

എന്‍.എസ്.എസ് നയം വ്യക്തമാക്കി: ദേവസ്വം നിയമനം പി.എസ്.സിക്ക് വിടരുത്


ചങ്ങനാശേരി:(www.evisionnews.in) ഇടതു മുന്നണി സര്‍ക്കാറിനോട് നയവും നിലപാടും വ്യക്തമാക്കി എന്‍എസ്എസിന്റെ പ്രമേയം. ശബരിമല വിഷയത്തിലും ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടുന്നതിലുമാണ് ബജറ്റ് സമ്മേളനത്തിനിടെ എന്‍എസ്എസ് നേതൃത്വം ശനിയാഴ്ച തങ്ങളുടെ എതിര്‍പ്പ് അറിയിച്ച് പ്രമേയം പാസാക്കിയത്. ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ക്കായി രൂപീകരിച്ച റിക്രൂട്ട്മെന്റ് ബോര്‍ഡ് പിരിച്ചുവിട്ടതിലാണ് എന്‍.എസ്.എസിന്റെ പ്രതിഷേധം. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
വര്‍ഗീയതയോടുളള മൃദുസമീപനമാണ് യുഡിഎഫിന്റെ പരാജയത്തിന് കാരണമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എതിര്‍ത്ത പോലെ ഈ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എതിര്‍ക്കുമെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ബജറ്റ് അവതരണത്തിന് മുന്നോടിയായി വ്യക്തമാക്കി. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ 2016-17 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് സമ്മേളനമാണ് ശനിയാഴ്ച പെരുന്നയിലെ സംഘടനാ ആസ്ഥാനത്ത് നടക്കുന്നത്. എന്‍എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

Keywords: Nss-Devasswam-psc-


Tags

Post a Comment

0 Comments

Top Post Ad

Below Post Ad