മുന്നാട് : (www.evisionews.in) രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍, കമ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്‌നോളജി ഓഫ് തമിഴ്‌നാട് എന്നിവയുടെ സഹകരണത്തോടെ മുന്നാട് പീപ്പിള്‍സ് സഹകരണ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ദേശിയ തല സംരഭകത്വ പരിശീലന പരിപാടി പൂര്‍ത്തീകരിച്ച നാല്‍പ്പത് വളന്റിയര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.ഇവര്‍ ഗ്രൂപ്പുകളായി പഠനകാലയളവില്‍ തന്നെ ചെറു സംരംഭങ്ങള്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
എന്‍ എസ് എസ് പ്രോഗ്രാം ഓഫീസറായ ജി പുഷ്പാകരന്‍ ബെണ്ടിച്ചാലാണ് വളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയത്.പ്രിന്‍സിപ്പല്‍ ഡോ.സി.കെ ലൂക്കോസ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ രാജേഷ് , എം റോഷിത്, സി. രേഷ്മ, എം.പ്രിയേഷ് കുമാര്‍, എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഓഫിസര്‍ സി.സുധ സ്വാഗതവും കെ.പി സുകൃത നന്ദിയും പറഞ്ഞു.
keywords: Munnad-peoples-college-nss-unit
Post a Comment
0 Comments