Type Here to Get Search Results !

Bottom Ad

അപകട ഭീഷണി ഉയര്‍ത്തി നായന്മാര്‍മൂലയിലെ കേന്ദ്ര സര്‍വ്വകലാശാലക്കു മുന്നിലെ വന്മരം


നായന്മാര്‍മൂല: (www.evisionnews.in) കേന്ദ്ര സര്‍വ്വകലാശാലയുടെ നായന്മാര്‍മൂല സെന്ററിനു മുന്നിലെ അപകടാവസ്ഥയിലുള്ള മരം ജനങ്ങളില്‍ ഭീതി പടര്‍ത്തുന്നു.  കച്ചവട സ്ഥാപനങ്ങളും  ബാങ്കുകളുടെ എ.ടി,എമ്മുകളും പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലയുടെ വാടക കെട്ടിടത്തിന് മുന്നിലാണ് അപകടവസ്ഥയിലുള്ള മരം.
ദേശീയ പാതയോട് ചേര്‍ന്നു നില്‍ക്കുന്ന ഈ സ്ഥലം സദാസമയവും ജനനിബിഡമാണ്.കൂടാതെ മരത്തിന്റെ ചില്ലകള്‍ക്കിടയിടെയിലൂടെയാണ് വെദ്യുതി ലൈന് കടന്നു പോവുന്നത്്.കെട്ടിടത്തിന്റെ ഭാഗത്തേക്ക് ചെരിഞ്ഞു നില്‍ക്കുന്ന രണ്ടു ശിഖിരങ്ങള്‍ ദ്രവിച്ചു ഏതു സമയവും നിലം പൊത്താവുന്ന അവസ്ഥയിലാണുള്ളത്. കഴിഞ്ഞ ദിവസം ഒരു ശിഖിരം  വൈദ്യുതി ലൈനിനു  മുകളില്‍ വീണു കമ്പി പൊട്ടി  മണിക്കൂറുകളോളം വൈദ്യുതി നിലച്ചിരുന്നു.അതിരാവിലെയായതിനാല്‍ മാത്രമാണ് വലിയൊരു അപകടം ഒഴിവായത്.മഴ ശക്തിപ്പെടുമ്പോള്‍ ഭീതിയോടു കൂടിയാണ് ജനങ്ങള്‍ ഇതു വഴി സഞ്ചരിക്കുന്നത്. വലിയൊരു അപകടം സംഭവിക്കുന്നത് ഒഴിവാക്കാന്‍ അധികൃതര്‍ മരം മുറിച്ച് നീക്കുമെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍.

keywords: Naimarmoola-university-trees

Post a Comment

0 Comments

Top Post Ad

Below Post Ad