Type Here to Get Search Results !

Bottom Ad

സിനിമ ലൊക്കേഷനിലും അഷ്‌റഫ് ബെദിയും ജുലൈനയും നോമ്പിലാണ്


(www.wvisonnews.in) പ്രമുഖ സിനിമ പ്രവര്‍ത്തകനും നിര്‍മ്മാതാവുമായ നായന്മാര്‍മൂലയിലെ അഷ്‌റഫ് ബെദിയും കുടുംബവും സിനിമാ ലൊക്കേഷനിലും നോമ്പിലാണ്.  
ബെഡി മോഷന്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച് വി.എം വിനു സംവിധാനം ചെയ്യുന്ന മറുപടി എന്ന സിനിമയുടെ ലൊക്കേഷനിലാണ് അഷ്‌റഫും ഭാര്യ ജുലൈനയും. റഹ്മാന്‍-ഭാമ എന്നിവരെ നായിക നായകന്‍ മാരാക്കി നിര്‍മ്മിക്കുന്ന പുതിയ കുടുംബ ചിത്രത്തിന്റെ ലൊക്കേഷനില്‍ എല്ലാവരും ഒന്നിച്ചിരുന്ന് ഇഫ്താറുകള്‍ നടത്താറുണ്ടെന്ന് അഷ്‌റഫ് ഇ-വിഷന്റെ നോമ്പോര്‍മ്മയില്‍ പറഞ്ഞു.
 (www.evisionnews.in) പ്രൊഡക്ഷന്‍ ടീം നോമ്പ് തുറ വിഭവങ്ങള്‍ ഒരുക്കി വെക്കും. എല്ലാവരും ഒന്നിച്ചിരുന്ന് നോമ്പ് തുറ പ്രത്യേക ആത്മീയാനുഭൂതിയും സൗഹൃദവും അനുഭവിക്കുന്നുവെന്ന് അഷ്‌റഫ് ബെദി പറഞ്ഞു.
ചിത്രത്തിന്റെ കുറച്ച്‌ ഭാഗം കൊല്‍ക്കത്തയിലും, വയനാട്ടിലും ചിത്രീകരിച്ചു. ഇപ്പോള്‍ കണ്ണൂര്‍ കോട്ടയും പയ്യാമ്പലം ഗേള്‍സ് സ്‌കൂളുമാണ് പ്രധാന ലൊക്കേഷനുകള്‍. റഹ്മാന്‍, ഭാമ എന്നിവരോടൊപ്പം ജനാര്‍ദ്ദനന്‍, വല്‍സല മേനോന്‍, സന്തോഷ് കീഴാറ്റൂര്‍, തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഓഗസ്റ്റില്‍ ചിത്രം തിയേറ്ററില്‍ എത്തും.

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ജുലൈനയുടെ ആദ്യ കഥയാണ് സിനിമയാക്കുന്നത്. ആദ്യ ചുവടില്‍ തന്നെ ശക്തമായ പ്രമേയമാണ് ജുലൈന കൈകാര്യം ചെയ്യുന്നത്. കല്‍ക്കത്തയിലെ സംഭവമാണ് കഥയുടെ ഇതിവൃത്തം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad