Type Here to Get Search Results !

Bottom Ad

യോഗാചടങ്ങിലെ ഈശ്വര പ്രാര്‍ത്ഥന: ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോഗ്യമന്ത്രിയുടെ ശകാരവര്‍ഷം

തിരുവനന്തപുരം (www.evisionnews.in): തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച യോഗാ ദിനാചരണ ചടങ്ങില്‍ ഉദ്യോഗസ്ഥര്‍ കീര്‍ത്തനം ചൊല്ലിയത് വിവാദമായി. ഉദ്യോഗസ്ഥരുടെ നടപടിയെ ചടങ്ങില്‍ പങ്കെടുത്ത മന്ത്രി കെ.കെ ഷൈലജ വിമര്‍ശിച്ചു. ഒരു മതവിഭാഗത്തിന്റെ മാത്രമല്ല യോഗ. രാജ്യത്ത് മതവിശ്വാസമുള്ളവരും ഇല്ലാത്തവരും ജീവിക്കുന്നുണ്ട്. അവരവര്‍ക്ക് അവരുടെ ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നതിനുള്ള അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോട് ചോദിച്ചിട്ടാണ് മതേതരമല്ലാത്ത കീര്‍ത്തനം ആലപിച്ചതെന്നും മന്ത്രി ചോദിച്ചു. 

എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച യോഗ മാന്വലില്‍ ഉള്ളതു കൊണ്ടാണ് കീര്‍ത്തനം ഉള്‍പ്പെടുത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം. ഒരു മതവിഭാഗത്തിന്റെ മാത്രം ഈശ്വരപ്രാര്‍ത്ഥന ആലപിച്ചതിനെതിരെ മന്ത്രി ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ട്. അതിനിടെ ആരോഗ്യമന്ത്രിയുടെ പരാമര്‍ശം ഏറ്റുപിടിച്ച് ബി.ജെ.പിയും രംഗത്തെത്തി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad