Type Here to Get Search Results !

Bottom Ad

കേരളം നേരിടുന്നത് സാംസ്‌കാരിക അടിന്തരാവസ്ഥ :തപസ്യ

കാസര്‍കോട് (www.evisionnews.in): കേരളം സാംസ്‌കാരിക അടിയന്തരാവസ്ഥ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. തപസ്യ കലാസാഹിത്യവേദി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്‌കാരം പഠിപ്പിക്കരുതെന്ന് വാശിപിടിക്കുന്നവര്‍ സ്വാതന്ത്ര്യം ചിലര്‍ക്കുമാത്രമേ പറ്റൂ. മറ്റുള്ളവര്‍ക്ക് പാടില്ലെന്ന് പറയല്‍ തുടങ്ങി അയിന്തരാവസ്ഥയ്ക്ക് സമാനമായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

തപസ്യ ജില്ലാ പ്രസിഡണ്ട് കെ. മോഹനന്‍ അധ്യക്ഷത വഹിച്ചു. കമ്മാരന്‍ പി.നായര്‍, എം. ചന്ദ്രശേഖരന്‍, സംഘടനാ സെക്രട്ടറി രാജേഷ് പുതിയകണ്ടം, ഗോവിന്ദന്‍ കരുണാലയം, ശ്രീവിദ്യാ ശശിധരന്‍ സംസാരിച്ചു. തപസ്യ ജില്ലാ ജനറല്‍ സെക്രട്ടറി പ്രൊഫ. സി.പി.രാജീവന്‍ വിഷയാവതരണം നടത്തി. രാജന്‍ മുളിയാറിന്റെ ഒറ്റയാള്‍ നാടകം രണ്ടാംമൂഴത്തിലെ ഭീമന്‍ അരങ്ങേറി.

സാംസ്‌കാരിക സമ്മേളനം സംവിധായകന്‍ അലി അക്ബര്‍ ഉദ്ഘാടനം ചെയ്തു. എല്ലാ സംസ്‌കാരത്തെയും പൈതൃകത്തെയും ചോദ്യംചെയ്ത് അതൊന്നും വേണ്ടായെന്ന് ചിന്തിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സ്വാഗതസംഘം അധ്യക്ഷന്‍ ഡോ. മേലത്ത് ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. തപസ്യ സംസ്ഥാന സമിതിയംഗം സുകുമാരന്‍ പെരിയച്ചൂര്‍ പ്രഭാഷണം നടത്തി. നാരായണന്‍ വടക്കിനിയ, കെ.സി.മേലത്ത് എന്നിവര്‍ സംസാരിച്ചു. ഡോ. ബാലകൃഷ്ണന്‍ നായര്‍, , ഉസ്താദ് ഹസന്‍ ബായ്, ഡോ. മേലത്ത് ചന്ദ്രശേഖരന്‍, ചാരുസീത മേലത്ത് എന്നിവരെ ആദരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മികച്ചവിജയം നേടിയ കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.


Keywords; Kasaragod-news-kerala-news-thapasya-conf

Post a Comment

0 Comments

Top Post Ad

Below Post Ad