പള്ളിക്കര (www.evisionnews.in): ദിനേനെ സ്‌കൂള്‍ കുട്ടികളടക്കം കടന്നുപോകുന്നിടത്തെ ഉപയോഗ ശൂന്യമായ ജലസംഭരണി അപകടഭീഷണി ഉയര്‍ത്തു. പള്ളിക്കര -പെരിയ റോഡില്‍ പള്ളിക്കര സി.എച്ച് നഗറിലുള്ള ജല അതോറിറ്റിയുടെ സംഭരണിയാണ് അപകടം ഭീഷണി ഉയര്‍ത്തുന്നത്. നാലു പതിറ്റാണ്ടിന്റെ പഴക്കമുള്ള ജലസംഭരണിയുടെ പലഭാഗങ്ങളിലെ കോണ്‍ക്രീറ്റുകള്‍ ദ്രവിച്ച് അടര്‍ന്നു വീഴുകയാണ്. പില്ലറുകള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്.
പള്ളിക്കര പ്രദേശങ്ങളിലെ ശുദ്ധജല വിതരണത്തിന് വേണ്ടി ജലഅതോറിറ്റി നിര്‍മിച്ച സംഭരണിയില്‍ ബിആര്‍ഡിസി പദ്ധതി വന്നതോടെ പള്ളിക്കരയിലെ പമ്പിഗം നിര്‍ത്തിവെക്കുകയായിരുന്നു. ഇതോടെ സംഭരണി ഉപയോഗ ശൂന്യമായി കിടന്നു. വെയ്‌ലും മഴയുമേറ്റ് കോണ്‍ക്രീറ്റുകള്‍ ദ്രവിക്കാനും തുടങ്ങി. സംഭരണി നിലകൊള്ളുന്നയിടത്തെ ജനങ്ങളുടെ അപകട ഭീതിയെ തുടര്‍ന്ന് പൊളിച്ചു മാറ്റണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഇതു സംബന്ധിച്ച്് പഞ്ചായത്ത് അധികൃതര്‍ക്കും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.
Post a Comment
0 Comments