തിരുവനന്തപുരം/പാലക്കാട് (www.evisionnews.in): തിരുവനന്തപുരത്തും പാലക്കാട്ടുമായി രണ്ടു കുടുംബങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു കുടുംബങ്ങളിലായി എട്ടു പേരാണ് മരിച്ചത്. പാലക്കാട് മാത്തൂരില്‍ ഒരു കുടുബത്തിലെ നാല് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിയാംപറമ്പ് വീട്ടില്‍ ബാലകൃഷ്ണന്‍ (60), ഭാര്യ രാധാമണി (53), ഇരട്ടപെണ്‍മക്കളായ ദൃശ്യ (20), ദര്‍ശന (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ബാലകൃഷ്ണന്റെ മറ്റൊരു മകന്‍ ദ്വിഗാജ് രാത്രി വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളേയും സഹോദരിമാരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുഴല്‍മന്ദം പോലീസ് അന്വേഷണം തുടങ്ങി.
തിരുവനന്തപുരം തോന്നയ്ക്കലില്‍ രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ അടങ്ങുന്ന കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. തോന്നയ്ക്കല്‍ സ്വദേശികളായ ശ്രീകുമാര്‍ (38), ശുഭ (32), വൈഗ (ആറ്), ഡാന്‍ (ഒന്ന്) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
Keywords; Kerala-news-suicide-two-family-eight-members-tvm-pkd
Post a Comment
0 Comments