കാസര്‍കോട് (www.evisionnews.in): സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് അഞ്ജു ബോബി ജോര്‍ജും അംഗങ്ങളും ബുധനാഴ്ച സ്ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറുമായി ഏറ്റുമുട്ടാന്‍ കോണ്‍ഗ്രസിന്റെ കായിക വിഭാഗത്തിന് കെപിസിസി നിര്‍ദ്ദേശം നല്‍കി. അഞ്ജു രാജി വെച്ചെങ്കിലും ജില്ലാ കൗണ്‍സില്‍ ഭാരവാഹികളോട് രാജിവെക്കേണ്ടെന്നാണ് കെപിസിസി കായിക വിഭാഗം ആവശ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാന സര്‍ക്കാറുമായി തുറന്നയുദ്ധത്തിനുള്ള ആഹ്വാനം കൂടിയായി കോണ്‍ഗ്രസ് നീക്കത്തെ വ്യാഖ്യാനിക്കപ്പെടുന്നു.
സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം, വയനാട്, പത്തനംതിട്ട ജില്ലകളൊഴികെ മറ്റു ജില്ലാ കൗണ്‍സില്‍ പ്രസിഡണ്ടുമാര്‍ കോണ്‍ഗ്രസ് നോമിനികളാണ്. അതേസമയം, തന്നോട് രാജിവെക്കേണ്ടെന്ന് കെപിസിസി കായിക വിഭാഗം ആവശ്യപ്പെട്ടിട്ടില്ലെന്ന് കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടും കോണ്‍ഗ്രസ് നോമിനിയുമായ എന്‍.എ സുലൈമാന്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ജില്ലാ കൗണ്‍സില്‍ രാജിവെക്കാതെ അധിക കാലം മുന്നോട്ടുപോകാന്‍ ബന്ധപ്പെട്ടവര്‍ക്കാവില്ല. നോമിനേറ്റഡ് കൗണ്‍സിലിന് പകരം തെരഞ്ഞെടുപ്പിലൂടെ പുതിയ കൗണ്‍സിലുകളെ ജില്ലകളില്‍ തെരഞ്ഞെടുക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ നീക്കം.
Keywords: Kasaragod-news-dist-sports-council-kpcc-nasulaiman
Post a Comment
0 Comments