Type Here to Get Search Results !

Bottom Ad

ബളാന്തോട് ക്ഷീരസഹകരണ സംഘം സൗരോര്‍ജ പാനല്‍ സ്ഥാപിച്ച് മാതൃകയായി

കാഞ്ഞങ്ങാട് (www.evisionnews.in): സംസ്ഥാനത്ത് ആദ്യമായി ഒരു ക്ഷീരസഹകരണ സംഘം സമ്പൂര്‍ണ സോളാര്‍ വൈദ്യുതി പദ്ധതി നടപ്പാക്കി മാതൃകയായി. പനത്തടി ബളാന്തോടിലെ ക്ഷീരസംഘമാണ് ഹൈക്കണ്‍ കമ്പനിയുമായി സഹകരിച്ച് 22 ലക്ഷം രൂപ ചെലവില്‍ 108 സോളാര്‍ പാനല്‍ സ്ഥാപിച്ചത്. പ്രതിദിനം 100 കിലോവാട്ട് വൈദ്യുതിയാണ് ഇതില്‍നിന്നും പ്രതീക്ഷിക്കുന്നത്. 13.5 ലക്ഷം രൂപ ക്ഷീരവികസന വകുപ്പില്‍നിന്ന് സഹായവും ലഭിച്ചു. സംഘത്തിന്റെ ആവശ്യത്തിന് പ്രതിദിനം 80 കിലോവാട്ട് വൈദ്യുതി വേണം. മിച്ചമുള്ള വൈദ്യുതി കെഎസ്ഇബിക്ക് കൈമാറും. 

പ്രതിമാസമുള്ള 30,000 രൂപയുടെ വൈദ്യുതി ബില്‍ സോളാറിലൂടെ ലാഭിക്കാന്‍ കഴിയുമെന്നാണ് സംഘത്തിന്റെ പ്രതീക്ഷ. 1988ല്‍ 20 ലിറ്റര്‍ പാലുമായി പ്രവര്‍ത്തനമാരംഭിച്ച സംഘത്തില്‍ 2015 -16 വര്‍ഷത്തെ ശരാശരി പാലുല്‍പാദനം 2017 ലിറ്ററായിരുന്നു. ഇപ്പോള്‍ 2400 ലിറ്ററായി ഉയര്‍ന്നു. 2012 -13 വര്‍ഷം മില്‍മയുടെ മലബാറിലെ ഏറ്റവും മികച്ച സംഘത്തിനുള്ള അവാര്‍ഡ് ലഭിച്ചു. സംഭരിക്കുന്ന പാല്‍ ശീതീകരിക്കുന്നതിനായി മില്‍മയുടെ സഹകരണത്തോടെ ബള്‍ക്ക് മില്‍ക്ക് കൂളര്‍ സ്ഥാപിച്ചു. തൊട്ടടുത്ത സംഘങ്ങളിലെ പാലും ഇവിടെയാണ് ശീതീകരിക്കുന്നത്. കൂളര്‍ സ്ഥാപിച്ചപ്പോള്‍ വോള്‍ട്ടേജ് ക്ഷാമം പ്രശ്‌നമായി. കുറഞ്ഞത് 180 വാട്‌സെങ്കിലും വൈദ്യുതി വേണ്ടിടത്ത് ലഭിക്കുന്നത് 160 വാട്‌സില്‍ താഴെയാണ്. ഇതിനൊരു പരിഹാരമായാണ് സോളാര്‍ വൈദ്യുതിയുമായുമായി മുന്നോട്ടുവന്നത്. നേരത്തെ കാസര്‍കോട്ട് വിദ്യാനഗറിലെ ആദായ നികുതി വകുപ്പ് ഓഫീസ് സമുച്ചയത്തിലും സോളാര്‍ പാനല്‍ സ്ഥാപിച്ച് മാധ്യമ ശ്രദ്ധ നേടിയിരുന്നു. സോളാര്‍ പദ്ധതി നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ ആദായനികുതി കാര്യാലയമാണ് വിദ്യാനഗറിലേത്.

Post a Comment

0 Comments

Top Post Ad

Below Post Ad