Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് റമദാന്‍ പ്രഭാഷണം നാളെ തുടങ്ങും: സിംസാറുല്‍ ഹഖ് ഹുദവി അബൂദാബി പ്രഭാഷണം നടത്തും

കാസര്‍കോട് (www.evisionnews.in): എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണം നാളെ മുതല്‍ 28 വരെ പുതിയ ബസ് സ്റ്റാന്റ് പി.ബി ഗ്രൗണ്ട് കോയക്കുട്ടി ഉസ്താദ് നഗറില്‍ നടക്കും. രാവിലെ പത്തു മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് രണ്ടു മണിക്ക് സിംസാറുല്‍ ഹഖ് ഹുദവി അബൂദാബി പ്രഭാഷണം നടത്തും. 

25ന് രാവിലെ ഒമ്പത് മണിക്ക് ഇബ്രാഹിം ഖലീല്‍ ഹുദവി കല്ലായം, 26ന് ഓണമ്പള്ളി മുഹമ്മദ് ഫൈസി, 27ന് ഹാഫിള് നിസാമുദ്ദീന്‍ അസ്ഹരി കുമ്മനം, 28ന് ബഷീര്‍ ഫൈസി ദേശമംഗലം എന്നിവര്‍ പ്രഭാഷണം നടത്തും. ഉദ്ഘാടന പരിപാടിയില്‍ ജീവകാരുണ്യ പ്രവര്‍ത്തന മേഖയില്‍ നിറസാന്നിധ്യമായ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജിയെ ശംസുല്‍ ഉലമാ അവാര്‍ഡ് നല്‍കി ആദരിക്കും. മുടികര ഖാസിയായ സമസ്ത കേന്ദ്ര മുശാവറ അംഗം എം.എ ഖാസിം മുസ്ലിയാര്‍ക്ക് സ്വീകരണം നല്‍കും. ദാറുല്‍ ഹുദ കോര്‍ഡിനേഷന്‍ പരീക്ഷയില്‍ റാങ്ക് ജേതാക്കളായ എം.ഐ സി വിദ്യാര്‍ത്ഥികള്‍ക്ക് സനേഹോപഹാരം നല്‍കും. 

ദുബൈ എസ്.കെ.എസ്.എസ്.എഫ് ജില്ലയില്‍ നല്‍കുന്ന മുഅല്ലിം ഫണ്ടിന്റെ ആദ്യ ഗഡു കൈമാറും. വിവിധ ദിവസങ്ങളിലായി നടക്കുന്ന പരിപാടി സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പ്രൊഫ കെ. ആലിക്കുട്ടി മുസ്ലിയാര്‍, ജില്ലാ മുശാവറ പ്രസിഡണ്ട് ത്വാഖ അഹമ്മദ് മുസ്ലിയാര്‍, എം.എ ഖാസിം മുസ്ലിയാര്‍, പള്ളിക്കര ഖാസി പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, നീലേശ്വരം ഖാസി ഇ.കെ മഹ്മൂദ് മുസ്ലിയാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട, സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ അല്‍ മശ്ഹൂര്‍ ഏഴിമല, സയ്യിദ് നജ്മുദ്ദീന്‍ തങ്ങള്‍ അല്‍ ഖാദിരി യമാനി മലപ്പുറം, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ മലപ്പുറം തുടങ്ങിയവര്‍ കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. 

Post a Comment

0 Comments

Top Post Ad

Below Post Ad