പാലക്കാട് (www.evisionews.in): ഒറ്റപ്പാലത്ത് കോടതി വളപ്പില്‍ ആര്‍.എസ്.എസ് ആക്രമത്തിന് ഇരയായ റിപ്പോര്‍ട്ടര്‍ ടി.വി പ്രതിനിധി ശ്രീജിത്ത് ശ്രീകുമാറിന് ആര്‍.എസ്.എസുകാരുടെ വധ ഭീഷണി. 9447111396 എന്ന നമ്പറില്‍ നിന്ന് വിളിച്ച് കൊല്ലുമെന്നായിരുന്നായിരുന്നു ഭീഷണി. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തും കെ.യു.ഡബ്ല്യു.ജെ പാലക്കാട് ജില്ലാഘടകവും പാലക്കാട് ജില്ലാ പോലീസ് സുപ്രണ്ട് ഡോ. എ. ശ്രീനിവാസിന് പരാതി നല്‍കി.
ജന്മഭൂമി പത്രത്തിന്റെ ഫേസ് ബുക്ക് പേജില്‍ വായനക്കാരുടെ കമന്റുകളായും നിരവധി സംഘ പരിവാര്‍ പ്രവര്‍ത്തകരുടെ ഫേസ് ബുക്കിലും കൈകാര്യം ചെയ്യാന്‍ ആഹ്വാനം ചെയ്തു ശ്രീജിത്തിന്റെ ഫോട്ടോ വെച്ച് പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഒറ്റപ്പാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് പുറത്തിറങ്ങിയ ജന്മഭൂമി പത്രത്തിലും സി.പി.എമ്മിന് എതിരേയും ശ്രീജിത്തിനെതിരേയും വാര്‍ത്തയുണ്ടായിരുന്നു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന എല്ലാ ആക്രമണങ്ങളും ഭീഷണികളും പ്രതിരോധിക്കാന്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സജീവമായി തന്നെ ഇടപെടുമെന്ന് ജനറല്‍ സെക്രട്ടറി സി. നാരായണന്‍ പറഞ്ഞു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി ക്യാംപെയിന്‍ സംഘിപ്പിക്കാന്‍ യൂണിയന്‍ പദ്ധതിയിടുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് എതിരെ മുന്‍പും സംഘടന ശക്തമായ നിലപാടെടുത്തിട്ടുണ്ട്. അതേ പിന്തുണ തന്നെ ശ്രീജിത്തിനും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം ആക്രമണങ്ങളെ മാധ്യമ സ്വാതന്ത്ര്യത്തിനും മാധ്യമപ്രവര്‍ത്തനത്തിനും നേര്‍ക്കുള്ള കടന്നുകയറ്റമായാണ് സംഘടന കാണുന്നത്. മുന്‍പും സമാനമായ രീതിയിലുള്ള ആക്രമണങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതൊന്നും നീണ്ടു നില്‍ക്കുന്ന പ്രശ്നങ്ങള്‍ ആയിരുന്നില്ല. എന്നാല്‍ സംഘപരിവാര്‍ സംഘടനകള്‍ ഒരു പ്രശ്നം അവസാനിപ്പിക്കാനല്ല, മറിച്ച് അതിന്റെ തുടര്‍ചലനങ്ങള്‍ സൃഷ്ടിച്ച് പ്രശ്നം നീട്ടിക്കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. ഇത് അസഹിഷ്ണുതയില്‍ നിന്നുണ്ടാകുന്നതാണെന്നും സി. നാരായണന്‍ പ്രതികരിച്ചു.
Post a Comment
0 Comments