Type Here to Get Search Results !

Bottom Ad

ഖാസി കേസ്: മന്ത്രിയുടെ നേതൃത്വത്തില്‍ കുടുംബാംഗങ്ങളുമായി ഞായറാഴ്ച ചര്‍ച്ച നടത്തും

തിരുവനന്തപുരം (www.evisionnews.in): ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനും ഘാതകരെ കണ്ടെത്താനും കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമരം തുടരുന്ന സാഹചര്യത്തില്‍ ഖാസിയുടെ കുടുംബങ്ങളുമായി ഞായറാഴ്ച കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തും. ഇതിന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ എന്നിവരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. കേസിലെ സംസ്ഥാന സര്‍ക്കാറിന്റെ പിന്തുണയും നിലപാടും മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കും.

ഖാസി കേസുമായി ബന്ധപ്പെട്ട് ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ് എന്നിവര്‍ അവതരിപ്പിച്ച സബ്മിഷനുള്ള മറുപടിയില്‍ മുഖ്യമന്ത്രി സര്‍ക്കാറിന്റെ പിന്തുണ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കേസന്വേഷണം സംബന്ധിച്ച് സംസാരിക്കാനും അനിശ്ചിത സമരം നിര്‍ത്തിവെക്കാനുമായി ഞായറാഴ്ച കാസര്‍കോട് കുടുംബങ്ങളെ വിളിച്ചുവരുത്തി യോഗംചേരാന്‍ തീരുമാനിച്ചത്.


Keywords: Kasaragod-news-kerala-qasi-mla-abdul-

Post a Comment

0 Comments

Top Post Ad

Below Post Ad